Local News

പൂളക്കടവ് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ ആളുടെ മൃതദേഹം ഫയർഫോഴ്സ് കണ്ടത്തി

പൊട്ടമുറിയിൽ ഇ ടി അനിൽകുമാറിൻ്റെ മൃതദേഹമാണ് ഇന്ന് ഉച്ചയോടു കൂടി ലഭിച്ചത്.ബുധനാഴ്ച്ച രാത്രി 7.30 ഓടു കൂടിയാണ് ഇയാൾ പുഴയിലേക്ക് ചാടിയത്. രാത്രി തന്നെ തിരച്ചിൽ ആരംഭിച്ചുരുന്നുവെങ്കിലും വെളിച്ച കുറവും ശക്തമായ അടിയൊഴുക്കും കാരണം തിരച്ചിൽ തടസപ്പെട്ടു.തുടർന്ന് ഇന്ന് വീണ്ടും തിരച്ചിൽ ആരംഭിക്കുകയും മൃതദേഹം ലഭിക്കുകയും ചെയ്തു.കെ പി ബാബു രാജിന്റെ നേത്രത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർമാരായ അബ്‌ദുൾ ഫൈസി ,സുജിത് കുമാർ എന്നിവരും, ഫയർ ആൻഡ് റെസ്‌ക്യുഓഫീസർമാരായ ശാന്തിദേവൻ ,ബിനീഷ് അനൂപ് കുമാർ ,റാഷിദ് ,സരീഷ് .,ജിജിൻ എന്നിവരും ഹോം ഗാർഡ് മാരായ ഹമീദ് ബാലകൃഷ്ണൻ ,ബിനു വർഗീസ് ,എന്നിവരും സ്കൂബയിൽ പരിശീലനം ലഭിച്ച വെള്ളിമാടുക്കുന്ന് നിലയത്തിലെ ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർമാരായ സിനീഷ് ,നിഖിൽ ,മീഞ്ചന്ത നിലയത്തിലെ സീനിയർ ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർ ശിഹാബുദ്ധീൻ ,കോഴിക്കോട് ബീച്ച് നിലയത്തിലെ അഹമ്മദ് റഹീഷ് ,മുക്കം നിലയത്തിലെ ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർ അഭിലാഷ് എന്നിവരും തിരച്ചിലിൽ പങ്കെടുത്തു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!