കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് വിശദീകരണവുമായി ട്വിറ്റർ ദല്‍ഹി ഹൈക്കോടതിയിൽ.കമ്പനിയുടെ നയം ലംഘിച്ചതുകൊണ്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് തങ്ങള്‍ നീക്കം ചെയ്യുകയും അക്കൗണ്ട് ലോക്ക് ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് ട്വിറ്റര്‍ ഇന്ത്യ ദല്‍ഹി ഹൈക്കോടതിയി വ്യക്തമാക്കി.
”രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് ഞങ്ങളുടെ നയം ലംഘിച്ചു, ഞങ്ങള്‍ ഇതിനകം തന്നെ ആ ട്വീറ്റ് നീക്കം ചെയ്യുകയും അദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് ലോക്ക് ചെയ്യുകയും ചെയ്തു,”
ട്വിറ്റര്‍ ദല്‍ഹി ഹൈക്കോടതിയെ അറിയിച്ചു.
ദല്‍ഹിയില്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് ബാലികയുടെ മാതാപിതാക്കളുടെ ചിത്രം രാഹുല്‍ ഗാന്ധി പങ്കുവെച്ചതിന് പിന്നാലെയാണ് ട്വിറ്റര്‍ ചിത്രം അക്കൗണ്ടില്‍ നിന്നും ഡിലീറ്റ് ചെയ്തത്

