കൈത്തറി, കയര്‍, കരകൗശല ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വില്പനയും
കൈത്തറി വ്യവസായത്തിന്റെ പ്രോത്സാഹനത്തിനും ജനങ്ങളില്‍ കൈത്തറി വസ്ത്രത്തിന്റെ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതിനുമായി സംസ്ഥാന കൈത്തറിവസ്ത്ര ഡയറക്ടറേറ്റ് ജില്ലാ വ്യവസായ കൈത്തറി വികസന സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയം കോമ്പൗണ്ടില്‍ എസ്. കെ ടെംപിളിനു സമീപം ആഗസ്റ്റ് 12 മുതല്‍ 20 വരെ വരെ കൈത്തറി, കയര്‍, കരകൗശല ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വില്പനയും
കോവിഡ് മാനദണ്ഡപ്രകാരം നടത്തും. രാവിലെ 9 മണി മുതല്‍ രാത്രി 8 മണി വരെ നടക്കുന്ന മേളയില്‍ ജില്ലയിലെയും സമീപ ജില്ലകളിലെയും കൈത്തറി നെയ്ത്തുകാര്‍ ഉല്‍പാദിപ്പിച്ച കൈത്തറി ഉല്‍പ്പന്നങ്ങളുടെയും കയര്‍ കരകൗശല ഉല്‍പ്പന്നങ്ങളുടെയും പ്രദര്‍ശനവും വില്പനയും ഉണ്ടായിരിക്കുമെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു.
വാഹന ലേലം
ജില്ലാ വ്യവസായ കേന്ദ്രത്തിലെ 1997 മോഡല്‍ കെഎല്‍ 01 എം 9210 നമ്പര്‍ ടാറ്റ സുമോ ആഗസ്റ്റ് 26 ന് പകല്‍ 11 മണിക്ക് ജില്ലാ വ്യവസായ കേന്ദ്രം കോമ്പൗണ്ടിൽ പരസ്യമായി ലേലം ചെയ്യും. വിശദ വിവരങ്ങള്‍ക്ക് : 0495 2766035.
കെല്‍ട്രോണില്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഡിപ്ലോമ
കേരള സര്‍ക്കാര്‍ അംഗീകരിച്ചതും പിഎസ്‌സി നിയമനങ്ങള്‍ക്ക് യോഗ്യവുമായ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ കോഴ്‌സിലേയ്ക്ക് കെല്‍ട്രോണിന്റെ കോഴിക്കോട് ലിങ്ക് റോഡിലുള്ള കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ പ്രവേശനം ആരംഭിച്ചു. കാലാവധി ആറ് മാസം. യോഗ്യത: പ്ലസ് ടു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 7012742011.
കയര്‍ഫെഡ് ഉൽപ്പന്നങ്ങൾക്ക് വിലക്കിഴിവ്
ഓണം പ്രമാണിച്ച് കയര്‍ഫെഡ് കോഴിക്കോട് പുതിയറയിലെ ഷോറൂമില്‍ മെത്തകള്‍ക്ക് 50 ശതമാനം വരെയും ചവിട്ടികള്‍ക്ക് 20 ശതമാനം വരെയും വിലക്കിഴിവ് നല്‍കി സെപ്തംബര്‍ 30 വരെ വില്‍പ്പന നടത്തുമെന്ന് മാനേജര്‍ അറിയിച്ചു. ഫോണ്‍ : 0495 2726545, 9388845592.
വിമുക്തഭടന്മാരുടെ വിവരങ്ങള്‍ അറിയിക്കണം
ജില്ലയിലെ 1947 നു മുമ്പോ അതിനു ശേഷമോ ജനിച്ച വിമുക്തഭടന്മാരുടെ വിശദ വിവരങ്ങള്‍ ആഗസ്റ്റ് 12 നകം ജില്ലാ സൈനികക്ഷേമ ഓഫീസില്‍ നല്കണമെന്ന് ജില്ല സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495271881.
ക്വിറ്റ് ഇന്ത്യാ ദിനത്തിൽ സ്വാതന്ത്ര്യ സമര സേനാനിയെ ആദരിച്ചു
ജില്ലയിലെ ജീവിച്ചിരിക്കുന്ന ഏക സ്വാതന്ത്ര്യ സമര സേനാനിയായ ഓർക്കാട്ടേരി ദിപിൻ ഹൗസിൽ നാരായണൻ നായരെ ക്വിറ്റ് ഇന്ത്യാ ദിനത്തിൽ ആദരിച്ചു. വടകര ആർഡിഒ സി.ബിജു ഓർക്കാട്ടേരിയിലെ നാരായണൻ നായരുടെ വസതിയിലെത്തി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പൊന്നാടയും അംഗവസ്ത്രവും ബാഡ്ജും നൽകിയാണ് ആദരിച്ചത്.
ബ്രിട്ടീഷ് ,ഫ്രഞ്ച് ,പോർച്ചുഗീസ് കാർക്കെതിരായ സമരത്തിൽ പങ്കെടുത്ത സ്വാതന്ത്ര്യ സമര സേനാനിയാണ് 97 വയസ്സുകാരനായ നാരായണൻ നായർ. ചോമ്പാൽ വീവിംഗ് കമ്പനി മാനേജറായി ജോലി ചെയ്തിട്ടുണ്ട് .അത്തോളിയാണ് ജന്മദേശം. നാരായണൻ നായരുടെ കുടുംബാംഗങ്ങളും വടകര തഹസിൽദാർ പ്രസിൽ കുമാറും ചടങ്ങിൽ പങ്കെടുത്തു.

