National News

കേരളത്തില്‍ നിന്നെത്തുന്നവരുടെ കോവിഡ് പരിശോധന ശക്തമാക്കി തമിഴ്‌നാട്;പരിശോധനയ്ക്ക് ആരോഗ്യമന്ത്രി നേരിട്ടെത്തി

കോവിഡ് കേസുകൾ ഉയർന്ന തോതിൽ തുടരുന്ന കേരളത്തിൽ നിന്ന് എത്തുന്നവർക്ക് തമിഴ്നാട്ടിൽ കർശന പരിശോധന. ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ യാത്രക്കാരുടെ പരിശോധന നടത്തി. ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യത്തിന്റെയും ദേവസ്വം മന്ത്രി ടി കെ ശേഖര്‍ ബാബുവിന്റെയും നേതൃത്വത്തിലാണ് പരിശോധനകൾ നടന്നത്.ഇന്ന് രാവിലെ 5.30 ഓടെ റെയിൽ വേസ്റ്റേഷനിൽ എത്തിയ മന്ത്രിയും സംഘവും ആലപ്പി എക്സ്പ്രസിൽ കേരളത്തിൽ നിന്ന് എത്തിയ യാത്രക്കാരെ പരിശോധനകൾക്ക് വിധേയമാക്കി. കേരളത്തിലെയും മഹാരാഷ്ട്രയിലെയും കൊവിഡ് കേസുകൾ കുറയുന്നതുവരെ പരിശോധനകൾ തുടരുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ, രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചതിൻ്റെ സർട്ടിഫിക്കറ്റോ ഉണ്ടോയെന്നാണ് പ്രധാനമായും പരിശോധിക്കുക.ഈ രണ്ട് രേഖകളും കൈവശമില്ലാത്തവരെ ആർടിപിസി ആർ ടെസ്റ്റിന് വിധേയമാക്കും. പരിശോധനാഫലം പുറത്തുവന്നതിന് ശേഷമാണ് ഇവരെ സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങാൻ അനുവദിക്കൂ. ക്വാറൻ്റൈൻ നിർദേശങ്ങളും കർശനമാക്കിയിട്ടുണ്ട്.കേരളത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനം മികച്ച രീതിയിൽ നടക്കുന്നുണ്ടെങ്കിലും തമിഴ്നാട്ടിൽ നിയന്ത്രണം അനിവാര്യമാണെന്ന് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യൻ പറഞ്ഞു. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ തമിഴ്നാടിന് ഏറെ മുന്നോട്ട് പോകാൻ കഴിഞ്ഞു. നാല് ദിവസത്തിനിടെ കേരളത്തിൽ നിന്നുള്ള 227 പേരെ പരിശോധനകൾക്ക് വിധേയമാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം അഞ്ചാം തീയതി മുതലാണ് കേരളത്തിൽ നിന്ന് തമിഴ്നാട്ടിൽ പ്രവേശിക്കുന്നവർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്സിനെടുത്തതിൻ്റെ രേഖയോ തമിഴ്നാട് സർക്കാർ നിർബന്ധമാക്കിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!