സഹകരണ മന്ത്രി വി എൻ വാസവനെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രക്തസമ്മർദം കുറഞ്ഞതാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്നാണ് ഡോക്ടർമാരുടെ പ്രാഥമിക നിഗമനം. നിയമസഭാ സമ്മേളനം നടക്കുന്നതിനിടയിലാണ് മന്ത്രിയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
ദേഹാസ്വാസ്ഥ്യം;മന്ത്രി വി എൻ വാസവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

