കേരളത്തിലെ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കികൊണ്ടുള്ള പുതിയ മാനദണ്ഡങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരവേ കേരള സര്‍ക്കാരിന്റെ നിയന്ത്രണ മാനദണ്ഡങ്ങളെ പരിഹാസ പൂര്‍ണ്ണം വിമര്‍ശിച്ച് നടി രഞ്ജിനി. കടകളില്‍ എത്തുന്നവര്‍ ആദ്യ ഡോസ് വാക്സിന് എടുത്തവരാകണം. അല്ലെങ്കില്‍ 72 മണിക്കൂറിനുള്ളിലെ ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലം ലഭിച്ചവരോ ഒരു മാസത്തിനകം കൊവിഡ് ബാധിച്ച് രോഗമുക്തി നേടിയവരോ ആയിരിക്കണം എന്ന പുതിയ നിയന്ത്രണത്തെയാണ് താരം വിമർശിക്കുന്നത് പാല് വാങ്ങാന്‍ പോകണമെങ്കിലും കൊവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് കാണിക്കണോ എന്നാണ് താരത്തിന്റെ ചോദ്യം.


