ഡൽഹി : 200 യൂണിറ്റിന് താഴെ വൈദ്യുതി ഉപയോഗിക്കുന്ന ആളുകൾക്ക് സൗജന്യ വൈദ്യുതി നൽകാൻ തീരുമാനമെടുത്തത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. രാജ്യത്ത് ഏറ്റവും കുറഞ്ഞ വിലയില്‍ വൈദ്യുതി നല്‍കുന്ന സംസ്ഥാനമായി ഡൽഹിയെ മാറ്റുകയെന്നതാണ് മുഖ്യ മന്ത്രിയുടെ ലക്‌ഷ്യം. 201-400 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് 50 ശതമാനം സബ്‌സിഡി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ശീതകാലത്ത് 70 ശതമാനം ആളുകളുടെയും വൈദ്യുതി ഉപയോഗം 200 യൂണിറ്റിന് താഴെയായിരുന്നുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇതേ അവസ്ഥയിൽ മുന്നോട്ട് പോയാൽ വലിയ രീതിയിൽ ജനങ്ങൾക്ക് ഉപകാര പ്രദമാകുന്ന നടപടിയാണ് ഡൽഹി സർക്കാർ കൈകൊണ്ടത്.
കഴിഞ്ഞ അഞ്ചു വർഷം സംസ്ഥാനത്ത് വൈദ്യുതി ചാർജ് വർധിപ്പിക്കാതെയിരിക്കുകയും അതോടൊപ്പം ചാർജ് കുറയ്ക്കുകയും ചെയ്യാൻ സാധ്യമായെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചിരുന്നു.