News Sports

അവസാന പതിനാറിലേക്ക് യോഗ്യതയില്ല;200 മീറ്റർ ബട്ടർഫ്ലൈസിൽ സജൻ പ്രകാശ് പുറത്ത്

ടോക്കിയോ ഒളിംപിക്സ് നീന്തലിൽ പുരുഷവിഭാഗം 200 മീറ്റർ ബട്ടർഫ്‌ളൈയിൽ മലയാളി നീന്തല്‍ താരം സജന്‍ പ്രകാശിന് നിരാശ. ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന സജൻ പ്രകാശ് സെമി കാണാതെ പുറത്തായി രണ്ടാം ഹീറ്റ്സിൽ മത്സരിച്ച സജൻ 1:57:22 സെക്കൻഡിൽ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. അഞ്ച് ഹീറ്റ്സിലുമായി ആദ്യ 16 പേർക്ക് മാത്രം സെമി ഫൈനൽ സാധ്യതയുണ്ടായിരുന്ന ഇനത്തിൽ സജന് ലഭിച്ചത് 24–ാം സ്ഥാനം.നേരത്തെ, 200 മീറ്റര്‍ ബട്ടര്‍ഫ്ലൈസില്‍ എ കാറ്റഗറിയില്‍ യോഗ്യത നേടുന്ന ആദ്യ ഇന്ത്യക്കാരെന്ന റെക്കോർഡുമായാണ് സജന്‍ ടോക്കിയോയിലെത്തിയത്. കഴിഞ്ഞ തവണ ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടന്ന ഒളിംപിക്സിൽ ഇരുപത്തേഴാം സ്ഥാനത്തായിരുന്നു സജൻ.

അത്‍ലീറ്റു കൂടിയായ അമ്മയ്ക്കൊപ്പം അഞ്ചാം വയസു മുതലാണ് സജന്‍ നീന്തല്‍ പരിശീലിച്ച് തുടങ്ങിയത്. 2015ല്‍ കേരളത്തില്‍ നടന്ന ദേശീയ ഗെയിംസ് മുതലാണ് സജന്‍ താരമാകുന്നത്. ആറ് സ്വര്‍ണമുള്‍പ്പടെ നീന്തല്‍ക്കുളത്തില്‍ നിന്ന് മെഡല്‍ചാകരയുമായാണ് സജന്‍ വരവറിയിച്ചത്. റിയോയില്‍ ഇരുപത്തിയേഴാം സ്ഥാനത്തായിരുന്നു സജന്‍.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
error: Protected Content !!