National News

ജീവനക്ക​ാരോട്​ അവധിയെടുക്കാൻ നിർദേശിച്ച്​ മൈക്രോസോഫ്​റ്റ്​ ഇന്ത്യ പ്രസിഡന്‍റ്

ജീവനക്ക​ാരോട്​ അവധിയെടുക്കാൻ നിർദേശിച്ച്​ മൈക്രോസോഫ്​റ്റ്​ ഇന്ത്യ പ്രസിഡന്‍റ്​ ആനന്ദ്​ മഹേശ്വരി. ചെറിയ ഇടവേളകൾ എടുക്കേണ്ടതിന്‍റെ ആവശ്യകത ഓർമിപ്പിച്ചാണ്​ മൈക്രോസോഫ്​റ്റ്​ പ്രസിഡന്‍റിന്‍റെ ട്വീറ്റ്​.

ജോലിയിൽ നിന്ന്​ ചെറിയൊരു ഇടവേളയെടുക്കു. പ്രിയപ്പെട്ടവരോടൊപ്പം കുറച്ച്​ സമയം ചെലവഴിക്കു. അതിന്​ ശേഷം കൂടുതൽ ഉൗർജസ്വലതയോടെ തിരിച്ചു വരുവെന്ന്​ മൈക്രോസോഫ്​റ്റ്​ പ്രസിഡന്‍റ്​ ട്വിറ്ററിൽ കുറിച്ചു. നിങ്ങളുടെ ക്ഷേമമാണ്​ ഞങ്ങൾക്ക്​ പ്രധാനമെന്നും അദ്ദേഹം വ്യക്​തമാക്കി.
പുതിയ ട്വീറ്റിലൂടെ ഇന്ത്യയിലെ ഏറ്റവും മികച്ച തൊഴിലുടമയാണെന്ന്​ ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്​ മൈക്രോസോഫ്​റ്റ്​.

അതേസമയം, കോവിഡ്​ കാലത്ത്​ ജീവനക്കാർ പ്രത്യേക ആനുകൂല്യം നൽകാൻ മൈക്രോസോഫ്​റ്റിന്​ പദ്ധതിയുണ്ടെന്നാണ്​ റിപ്പോർട്ടുകൾ. 1.12 ലക്ഷം രൂപയായിരിക്കും മൈക്രോസോഫ്​റ്റ്​ വിതരണം ചെയ്യുക. വൈസ്​ പ്രസിഡന്‍റ്​ പോസ്റ്റ്​ താഴെയുള്ള ജീവനക്കാർക്കായിരിക്കും കോവിഡുകാലത്തേക്കുള്ള ബോണസ്​ നൽകുക. 175,508 ജീവനക്കാരാണ്​ മൈക്രോസോഫ്​റ്റിന്​ ലോകവ്യാപകമായി ഉള്ളത്​. കോവിഡിനെ തുടർന്ന്​ ഓഫീസുകൾ തുറക്കുന്നത്​ സെപ്​തംബർ വരെ മൈക്രോസോഫ്​റ്റ്​ ദീർഘപ്പിച്ചിരുന്നു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!