മിഠായിത്തെരുവിലെ വഴിയോരക്കടകള്‍ തുറന്നുപ്രവര്‍ത്തിക്കരുതെന്ന് പോലിസിന്റെ നിര്ദേശമുണ്ടയതിനെത്തുടർന്ന് സംഘര്‍ഷാവസ്ഥ. കച്ചവടം നടത്താൻ ഒരുങ്ങിയ വഴിയോര കച്ചവടക്കാരെ ഒഴിപ്പാക്കാന്‍ പൊലീസ് നടപടികള്‍ തുടങ്ങിയതാണ് പ്രതിഷേധത്തിന് വഴിവെച്ചത്.രണ്ടരമാസക്കാലം തങ്ങള്‍ മാനദണ്ഡം പാലിച്ച് വീട്ടിലിരിക്കുകയായിരുന്നുവെന്നും സര്‍ക്കാരിന്റെ ഉത്തരവ് നിലനില്‍ക്കുന്ന ദിവസങ്ങളില്‍ കച്ചവടം നടത്തുമെന്നും വ്യാപാരികള്‍ പറയുന്നു. കോര്പ്പറേഷന് തങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നും പിരിഞ്ഞുപോകില്ലെന്നും ഇവർ പറഞ്ഞു.
തെരുവില്‍ വഴിയോര കച്ചവടക്കാര്‍ സജീവമായതോടെ ആളുകള്‍ കൂടിയതോടെയാണ് പൊലീസ് നടപടി സ്വീകരിച്ചത്. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇന്നലെ കച്ചവടം നടത്തിയ വഴിയോര കച്ചവടക്കാരെ പൊലീസ് എത്തി ഒഴിപ്പിച്ചിരുന്നു

