Kerala News

അനധികൃത സ്വത്ത് സമ്പാദന കേസ്; ഷാജിയുടെ ഇഞ്ചികൃഷി തേടി വിജിലന്‍സ് കര്‍ണാടകയിലേക്ക്

അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട മുന്‍ എംഎല്‍എയും മുസ്ലീം ലീഗ് നേതാവുമായ കെഎം ഷാജിക്കെതിരായ വിജിലന്‍സ് അന്വേഷണം കര്‍ണാടകയിലേക്ക് നീങ്ങുന്നു .ഷാജിയുടെ പേരില്‍ കര്‍ണാടകയിലെ സ്വത്ത് വിവരങ്ങള്‍ പരിശോധിക്കും. വിവരങ്ങള്‍ തേടി വിജിലന്‍സ് കര്‍ണാടക രജിസ്‌ട്രേഷന്‍ വിഭാഗത്തെ സമീപിക്കാനാണ് തീരുമാനം. വയനാട്ടില്‍ അദ്ദേഹം കൃഷിഭൂമിയല്ല വാങ്ങിയതെന്ന് വിജിലന്‍സ് കണ്ടെത്തി. വയനാട്ടില്‍ ഷാജിയുടെ ലക്ഷ്യം ടൂറിസം ആണെന്നാണ് വിജിലന്‍സിന്റെ നിഗമനം. ഈ സാഹചര്യത്തില്‍ കൂടിയാണ് അന്വേഷണം കര്‍ണാടകത്തിലേക്കും നിങ്ങുന്നത്.തന്റെ പ്രധാന വരുമാന മാര്‍ഗം ഇഞ്ചി കൃഷിയാണെന്ന് കെഎം ഷാജി പറഞ്ഞിരുന്നെങ്കിലും ഇക്കാര്യം സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നില്ലെന്ന് നേരത്തെ വിജിലന്‍സ് കണ്ടെത്തിയിരുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച രേഖകളിലും വിജിലന്‍സിനു സമര്‍പ്പിച്ച രേഖകളിലുമാണ് കണക്കുകള്‍ പരിശോധിച്ചപ്പോഴാണ് പൊരുത്തക്കേടുകള്‍ കണ്ടെത്തിയത്.
തന്റെ വരുമാന മാര്‍ഗ്ഗം ഇഞ്ചി കൃഷി ആണെന്നായിരുന്നു കെ എം ഷാജിയുടെ പ്രധാന പരാമര്‍ശം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!