Trending

കാർത്ത്യായനി അമ്മയ്ക്ക് ഒരു വീട്; ബിരിയാണി ചലഞ്ചുമായി കുന്ദമംഗലം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി

കുന്ദമംഗലം പന്തീർപാടത്തെ കാർത്ത്യായനി അമ്മയെ നമ്മൾ മറന്നുകാണാൻ ഇടയില്ല.പ്രായാധിക്യം തളർത്തിയ കാർത്ത്യായനി അമ്മയുടെയും അസുഖ ബാധിതനായ മകന്റെയും വാർത്ത നാം കുന്ദമംഗലം ന്യൂസ് ജനശബ്ദത്തിലൂടെ അറിഞ്ഞതാണ്.വളരെ ദുസ്സഹമായ അവസ്ഥയിൽ കഴിയുന്ന ഇവർക്ക് അടച്ചുറപ്പുള്ള ഒരു വീടെന്ന സ്വപ്നം യാഥർഥ്യമാക്കുന്നതിനായി നമ്മുടെ വാർത്തക്ക് പിന്നാലെ രംഗത്ത് ഇറങ്ങിയവരാണ് കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി. അന്ന് മുതൽ ഇന്ന് വരെ ആ കുടുംബത്തിനാവശ്യമായ എല്ലാ സഹായങ്ങളും മരുന്ന് ഭക്ഷണം ഉൾപ്പടെ ഇവർ എത്തിക്കുന്നു.ഇപ്പോൾ കോവിഡ് മഹാമാരിക്കിടെ വീടെന്ന സ്വപ്ന യാഥാർഥ്യത്തിനായി കുറച്ച് ദൂരം കൂടി ഇവർ താണ്ടേണ്ടതുണ്ട് അതിനായി ഈ വരുന്ന ജൂലൈ 18 ഞായറാഴ്ച്ച കാർത്ത്യായനി അമ്മക്ക് വീടൊരുക്കുന്നതിനായി ബിരിയാണി ചലഞ്ചുമായി ഇവർ രംഗത്തെത്തിയിരിക്കുന്നു.

കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പ്രസിഡന്റ് സിദ്ധിഖ് തെക്കയിൽ ,ജനറൽ സെക്രട്ടറി കെ കെ ഷമീൽ ,ട്രഷറർ എം വി ബൈജു ഇവരുടെ നേതൃത്വത്തിൽ ഒരു 10 അംഗ കമ്മിറ്റിയാണ് ഈ പ്രവർത്തനങ്ങൾ എല്ലാം നടത്തുന്നത്.
ഈ ചലഞ്ചിലൂടെ സമാഹരിക്കുന്ന പണം വീടുപണി പൂർത്തിയാക്കാൻ ഉപയോഗിക്കുന്ന ഇവർക്ക് ഇനിയും കടമ്പകൾആ വീട് പൂർത്തീകരണത്തിനായി കടക്കേണ്ടതുണ്ട് ഏകദേശം 4 ലക്ഷത്തോളം ചിലവ് ഇനിയും വഹിക്കേണ്ടതുണ്ട്.നമ്മളാൽ ആവുന്ന സഹായം നമുക്കും നൽകി ഈ ഉദ്യമം വിജയിപ്പിക്കാൻ നമുക്ക് ശ്രമിക്കാം

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!