സംസ്ഥാനത്ത് എന്തു വന്നാലും നാളെയും മറ്റന്നാളും കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍. ഏഴ് മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. കഴിഞ്ഞ 40 വര്‍ഷത്തിലേറെയാണ് സമിതിയുമായി പ്രവര്‍ത്തിക്കുന്നു. പേടിപ്പിക്കല് വേണ്ട. പല മുഖ്യമ്രന്തിമാരും പേടിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്‍ പറഞ്ഞു.
പീടിക ഒഴിപ്പിക്കുമെന്ന് പറഞ്ഞും, സെയില്‍സ് ടാക്സിലെ തെറ്റായ കാര്യങ്ങള്‍ തുറന്നു കാട്ടിയാല്‍ ജയിലില്‍ പിടിച്ചിടുമെന്നൊക്കെ പറഞ്ഞ് പേടിപ്പിച്ചിട്ടുണ്ട്.
ഇതിനൊക്കെ അതിജീവിച്ചു വന്ന വിപ്ലവ സംഘടനയാണിത്. കടകള്‍ തുറക്കാന്‍ കൂടുതല്‍ ഇളവുകള്‍ വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടും. കൂടിക്കാഴ്ചയ്ക്ക് ശേഷം തീരുമാനം എടുക്കുമെന്നും നസിറുദ്ദീന്‍ പറഞ്ഞു.
പെരുന്നാള്‍ വരെ എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുമതി വേണമെന്നാണ് വ്യാപാരികള്‍ ആവശ്യപ്പെടുന്നത്. ഓണക്കാലത്ത് ഏതുതരത്തിലുള്ള ഇളവുകള്‍ നല്‍കാനാകും എന്നതും ചര്‍ച്ചയില്‍ വിഷയമായേക്കും. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ഏറെ പ്രതീക്ഷയുണ്ടെന്നും വ്യാപാരി സംഘടന നേതാക്കള്‍ സൂചിപ്പിച്ചു.
രാവിലെ ടി നസറുദ്ദീന്റെ അധ്യക്ഷതയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ഭാരവാഹികള്‍ ചര്‍ച്ച നടത്തിയിരുന്നു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായിട്ടായിരുന്നു ചര്‍ച്ച. വൈകീട്ട് 3.30 നാണ് വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികളും മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച നടക്കുക.

