Kerala News

ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ്; കടകളുടെ പ്രവൃത്തി സമയം നീട്ടി,ബാങ്കുകളിൽ തിങ്കൾ മുതൽ വെള്ളി വരെ ഇടപാടുകാർക്ക് പ്രവേശനം

സംസ്ഥാനത്ത് ലോക്ഡോൺ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചു. കടകളുടെ പ്രവൃത്തി സമയം നീട്ടി. ‘ഡി’ കാറ്റഗറി ഒഴികെയുള്ള പ്രദേശങ്ങളിൽ‌ കടകൾ രാത്രി എട്ടുവരെ തുറക്കാം. ടിപിആർ 15 മുകളിലുള്ളതാണ് ഡി വിഭാഗം.

ബാങ്കുകളിൽ തിങ്കൾ മുതൽ വെള്ളി വരെ ഇടപാടുകാർക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. അതേസമയം, വാരാന്ത്യ ലോക്ഡൗൺ തുടരും. ക്ഷേത്രങ്ങളിലെ നിയന്ത്രണങ്ങളിൽ ഇളവ് ചർച്ച ചെയ്യാൻ ദേവസ്വം മന്ത്രി വിളിച്ച് യോഗം ഉടൻ ചേരും.

നിലവില്‍ മൂന്നു ദിവസമാണ് ബാങ്ക് ഇടപാടുകള്‍ക്ക് അനുമതിയുള്ളത്.

മുഖ്യമന്ത്രി ഡല്‍ഹിയില്‍ ആയതിനാല്‍ ഓണ്‍ലൈന്‍ ആയാണ് യോഗത്തില്‍ പങ്കെടുത്തത്. ക്ഷേത്രങ്ങളിലെ ഇളവുകള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ പ്രത്യേക യോഗം വിളിക്കും.

ഇളവുകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!