Kerala News

അധ്യാപകന്റെ കൈ വെട്ടിയ കേസ്; വിചാരണ നീട്ടി വെക്കണമെന്ന പ്രതികളുടെ ആവശ്യം തള്ളി

അധ്യാപകന്‍റെ കൈവെട്ടിയ കേസിൽ രണ്ടാംഘട്ട വിചാരണ നീട്ടിവെക്കണമെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി.കോവിഡ് സാഹചര്യത്തിൽ വിചാരണ നീട്ടിവെക്കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. എന്നാൽ, വിചാരണ ഓൺലൈനായതിനാൽ കോവിഡ് ആശങ്കയില്ലെന്ന് എൻ.െഎ.എ വാദിച്ചു

2010ലാണ് ചോദ്യപ്പേപ്പർ വിവാദത്തെ തുടർന്ന് തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകനായ ടി.ജെ. ജോസഫിന്‍റെ കൈ വെട്ടിയത്.

രണ്ടാംപ്രതി സജിൽ, ഒമ്പതാംപ്രതി നൗഷാദ് എന്നിവരാണ് കോടതിയെ സമീപിച്ചത്. വിഡിയോ കോൺഫറൻസ് വഴി ഹാജരാകുന്നതിനാൽ പ്രതികളെയും സാക്ഷികളെയും തിരിച്ചറിയാൻ ബുദ്ധിമുട്ടാകുമെന്ന വാദവും ഹരജിക്കാർ ഉന്നയിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!