Kerala News

നാടിനെതിരായ പ്രചാരണങ്ങൾ ലോകം മുഴുവൻ എത്തിക്കാനാണ് സാബു എം.ജേക്കബിന്റെ ശ്രമം;പി രാജീവ്

കിറ്റെക്‌സ് എംഡി സാബു ജേക്കബിന്റെ പരാമര്‍ശങ്ങളില്‍ പ്രതികരണവുമായി വ്യവസായ മന്ത്രി പി രാജീവ്.ഇങ്ങനെയൊരു സംവാദം മുൻപോട്ട് കൊണ്ടുപോകുന്നത് സംസ്ഥാനത്തിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
ഏത് സർഗാത്മകമായ വിമർശനങ്ങളെയും സ്വാഗതം ചെയ്യും. എന്നാൽ നാടിനെ തകർക്കാനുള്ള വിമർശനങ്ങൾ തള്ളിക്കളയും. നാടിനെതിരായ പ്രചാരണങ്ങൾ ലോകം മുഴുവൻ എത്തിക്കാനാണ് കിറ്റെക്സ് എംഡി സാബു എം.ജേക്കബിന്റെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.

സാബു ജേക്കബിന്റെ ആരോപണങ്ങളില്‍ വിശദമാക്കേണ്ടെത് സര്‍ക്കാര്‍ വിശദമാക്കിയിട്ടുണ്ട്. ഞങ്ങള്‍ നാടിന്റെ ആകെ പ്രതിനിധികളാണ്. ഇരിക്കുന്ന കസേരയ്ക്കും നല്‍കിയിരിക്കുന്ന ഉത്തരവാദിത്വത്തിനും അനുസരിച്ചേ സര്‍ക്കാരിന് പ്രതികരിക്കാനാവൂ. ഇത്തരം സംവാദങ്ങള്‍ ഇങ്ങനെ തുടരണമെന്ന് ആഗ്രഹമുള്ളവരുണ്ടാവും. അത് നാടിന് നല്ലതല്ല. സര്‍ഗാത്മകമായ വിമര്‍ശനങ്ങളെയും ഞങ്ങള്‍ പൂര്‍ണ മനസ്സോടെ സ്വാഗതം ചെയ്യുന്നു. നാടിനെ തകര്‍ക്കുന്ന നശീകരണ വിമര്‍ശനങ്ങള്‍ പൂര്‍ണമായും തള്ളിക്കളയുന്നെന്നും പി രാജീവ് മാധ്യമങ്ങളോട് പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!