News Sports

ബ്രസീൽ കോപ്പ അമേരിക്ക ഫൈനലിൽ; പെറുവിനെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി

കോപ്പ അമേരിക്കയില്‍ ബ്രസീല്‍ ഫൈനലില്‍. സെമി ഫൈനലില്‍ പെറുവിനെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്താണ് നിലവിലെ ചാമ്പ്യന്മാരുടെ ഫൈനല്‍ പ്രവേശനം.

തുടരെ രണ്ടാം മത്സരത്തിലും ലൂയി പക്വേറ്റയാണ് ബ്രസീലിനായി ഗോള്‍ വല ചലിപ്പിച്ചത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ചിലിക്കെതിരെ ബ്രസീല്‍ എതിരില്ലാത്ത ഒരു ഗോളിന് ജയം പിടിച്ചപ്പോഴും പാക്യൂറ്റയാണ് ഗോള്‍ വല ചലിപ്പിച്ചിരുന്നത്. പെറുവിനെതിരെ 35ാം മിനിറ്റിലാണ് ബ്രസീല്‍ ഫൈനല്‍ പ്രവേശനത്തിനുള്ള ഗോള്‍ ഉറപ്പിച്ചത്.

സെമി ഫൈനലില്‍ തങ്ങളുടെ പ്രിയപ്പെട്ട 4-2-3-1 ശൈലിയിലേക്ക് മടങ്ങിയെത്തിയായിരുന്നു ബ്രസീലിന്റെ കളി. ഗ്രൂപ്പ് ഘട്ടത്തില്‍ തങ്ങളുടെ രണ്ടാമത്തെ കളിയില്‍ പെറുവിനെ നേരിട്ടപ്പോള്‍ 4-4-2 എന്ന ഫോര്‍മേഷനിലാണ് ബ്രസീല്‍ ഇറങ്ങിയിരുന്നത്. അന്ന് എതിരില്ലാത്ത നാല് ഗോളിനാണ് പെറുവിനെ തകര്‍ത്തു വിട്ടത്.35ാം മിനിറ്റില്‍ നെയ്മറുടെ അസിസ്റ്റില്‍ നിന്നാണ് പക്വേറ്റ ഗോള്‍ കണ്ടെത്തിയത്. രണ്ടാം പകുതിയില്‍ പെറു ഉണര്‍ന്ന് കളിക്കാന്‍ തുടങ്ങിയതോടെ ടിറ്റേയുടെ സംഘത്തിന് കാര്യങ്ങള്‍ എളുപ്പമായില്ല.

71ാം മിനിറ്റില്‍ റിച്ചാര്‍ലിസനെ ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിന് പെനാല്‍റ്റിക്കായി ബ്രസീല്‍ താരങ്ങള്‍ വാദിച്ചെങ്കിലും റഫറി നിഷേധിച്ചു. രണ്ടാം പകുതിയില്‍ കളിയില്‍ വലിയ മാറ്റം പെറു കൊണ്ടുവന്നെങ്കിലും ഗോള്‍ മാത്രം അകന്ന് നിന്നു.

83ാം മിനിറ്റില്‍ ഫ്രീകിക്കിലൂടെ ഗോള്‍ വല കുലുക്കാനുള്ള അവസരം പെറുവിന് മുന്‍പില്‍ തുറന്നിരുന്നു. എഡേഴ്‌സന് പിഴച്ചപ്പോള്‍ കാലെന്‍സിന് ഫ്രീ ഹെഡറിന് വഴി തുറന്നു. എന്നാല്‍ ഗോള്‍ വല കുലുക്കാതെ പന്ത് പുറത്തേക്ക് പോയതോടെ ബ്രസീല്‍ അതിജീവിച്ചു.

#CopaAmérica

GOLAÇO! Lucas Paquetá recebe de Neymar e coloca a bola no fundo da rede para abrir o placar! 1×0 @cbf_futebol

#VibraElContinente #VibraOContinente pic.twitter.com/b7nqNDv7Wy— Copa América (@CopaAmerica) July 5, 2021

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
error: Protected Content !!