കോഴിക്കോട്: കാര്‍ഗില്‍ യുദ്ധത്തിന്റെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് നെഹ്‌റു യുവകേന്ദ്ര അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. നെഹ്‌റു യുവ കേന്ദ്ര ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ എം അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. റിട്ട. ഹോണററി ക്യാപ്റ്റന്‍ എം. മോഹനദാസന്‍, എന്‍.സി.സി. ജുനിയര്‍ കമ്മിഷന്റ് ഓഫീസര്‍ വി.അനീഷ് കുമാര്‍, ഹവില്‍ദാര്‍ വിജേഷ് കുമാര്‍, പി.ജയപ്രകാശ്, കെ.എസ്.വിഷ്ണു എന്നിവര്‍ പ്രസംഗിച്ചു.