സിപ്ല ഇറക്കുമതി ചെയ്യുന്ന അമേരിക്കൻ മരുന്ന് നിർമാതാക്കളായ മൊഡേണയുടെ കോവിഡ് വാക്സിൻ ഈ മാസം പകുതിയോടെ രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിൽ ലഭ്യമാകുമെന്ന് റിപ്പോർട്ട്. ജൂലൈ 15ഓടെ മൊഡേണ വാക്സിൻ ചില മേജർ ആശുപത്രികളിൽ എത്തുമെന്ന് എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. മൊഡേണ വാക്സിൻ കോവിഡിനെതിരെ 90 ശതമാനം പ്രതിരോധം നൽകുമെന്നാണ് കണ്ടെത്തിയിരിക്കുന്നത് . അൾട്രാ കോൾഡ് ചെയിൻ ഉപകരണങ്ങൾ ലഭ്യമായ ആശുപത്രികളിലായിരിക്കും മൊഡേണ വാക്സിൻ ലഭ്യമാകുകയെന്ന് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു.
ഏഴ് മാസം വാക്സിൻ സൂക്ഷിച്ച് വെക്കാൻ മൈനസ് 20 ഡിഗ്രി സെൽഷ്യസ് താപനില ആവശ്യമാണ്.
ഒരുമാസത്തേക്ക് സൂക്ഷിക്കാൻ 2-8 ഡിഗ്രി സെൽഷ്യസ് താപനില മതിയാകും
ഇറക്കുമതി ചെയ്യുന്ന വാക്സിൻ കേന്ദ്ര സർക്കാറിന് കൈമാറുകയും അവ സൂക്ഷിച്ച് വെക്കാൻ സൗകര്യമുള്ള രാജ്യത്തെ മെട്രോ നഗരങ്ങളിലുള്ള ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്യും 28 ദിവസത്തെ ഇടവേളയിൽ രണ്ട് ഡോസ് ആയിട്ടാണ് വാക്സിൻ നൽകുക
കഴിഞ്ഞ ആഴ്ചയാണ് സിപ്ലക്ക് മോഡേണ വാക്സിൻ ഇറക്കുമതി ചെയ്യാൻ ഡ്രഗ് റെഗുലേറ്ററുടെ അനുമതി ലഭിച്ചത്.