Local News

കുന്ദമംഗലത്ത് ചെറുപുഴയില്‍ മൃതദേഹം കണ്ട സംഭവം; ആളെ തിരിച്ചറിഞ്ഞു

കുന്ദമംഗലത്ത് ചെറുപുഴയില്‍ മൃതദേഹം കണ്ട സംഭവത്തില്‍ മരണപ്പെട്ടയാളെ തിരിച്ചറിഞ്ഞു. ചാത്തമംഗലം പുതുശ്ശേരി പറമ്പില്‍ സുകുമാരന്റെ മകന്‍ സുജിത്ത്(38) ആണ് മരണപ്പെട്ടത്. സുജിത്തിന്റെ ജ്യേഷ്ഠനാണ് മൃതദേഹം തിരിച്ചറിഞ്ഞത്. രണ്ടു ദിവസം മുന്‍പാണ് ഇയാളെ കാണാതായത്. ടൈല്‍സ് തൊഴിലാളിയായ ഇയാള്‍ ഭാര്യയുമായി വേര്‍പിരിഞ്ഞ് തന്റെ കുട്ടിക്കൊപ്പമായിരുന്നു താമസം.

അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ കെ പി രജീവന്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഉദ്യോഗസ്ഥരായ ബിനീഷ്, മിജാസ്, മുഹമ്മദ് ആസിഫ്, വിജിത്ത്, സിവില്‍ ഡിഫന്‍സ് ഉദ്യോഗസഥരായ മഹേന്ദ്രന്‍, സുന്ദരന്‍ എന്നിവരുടെ നേതൃത്വത്തില്‍ വെള്ളിമാടുകുന്ന് നിന്നും ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തിയാണ് മൃതദേഹം കരയ്‌ക്കെത്തിച്ചത്.

കുന്ദമംഗലം ചെറുപുഴയില്‍ പുളിക്കമണ്ണില്‍ കടവിലാണ് ഇന്ന് സുജിത്തിന്റെ മൃതദേഹം കണ്ടെത്തിയത്. പുഴയുടെ മധ്യഭാഗത്ത് ഒരു മരത്തടിയില്‍ തങ്ങിനില്‍ക്കുന്ന രൂപത്തിലായിരുന്നു മൃതശരീരം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!