രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 46,617 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 59,384 പേരാണ് രോഗമുക്തി നേടിയത്.
ഇന്നലെ 853 പേര്‍ക്കാണ് മഹാമാരി ബാധിച്ച് ജീവന് നഷ്ടമായത്. ഇതോടെ രാജ്യത്തെ കോവിഡ് മരണനിരക്ക് നാല് ലക്ഷം കടന്നു.
വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5.09 ലക്ഷമായി കുറഞ്ഞു.34 കോടി ഡോസ് വാക്സിനുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി വിതരണം ചെയ്തിട്ടുണ്ട്.രോഗവ്യാപനം ദിവസങ്ങളായി കുറഞ്ഞ് നിന്നിരുന്ന മഹാരാഷ്ട്രയില്‍ പുതിയ കേസുകള്‍ വര്‍ധിച്ചു. രോഗമുക്തരേക്കാള്‍ രോഗബാധിതരാണ് സംസ്ഥാനത്ത് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 1.19 ലക്ഷം പേരാണ് മഹാരാഷ്ട്രയില്‍ മാത്രം ചികിത്സയില്‍ കഴിയുന്നത്.

