Kerala News

മുക്കം സി എച്ച് സി സമഗ്ര വികസനത്തിന് പദ്ധതി തയ്യാറാക്കുന്നു

മലയോര മേഖലയുടെ ആസ്ഥാനമായ മുക്കം പട്ടണത്തിൽ സ്ഥിതിചെയ്യുന്ന മുക്കം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ സമഗ്ര വികസനത്തിന് പദ്ധതി തയ്യാറാക്കുന്നു. ഭാവിയിലെ ആവശ്യങ്ങൾ കൂടി മുൻകൂട്ടി കണ്ടുകൊണ്ടുള്ള സമഗ്ര മാസ്റ്റർ പ്ലാൻ അടിസ്ഥാനത്തിലാണ് പദ്ധതി തയ്യാറാക്കുന്നത്.നിലവിൽ എൻഎച്ച്എം ഉൾപ്പെടെ അഞ്ച് ഡോക്ടർമാരാണ് മുക്കം സി എച്ച് സി യിൽ ഉള്ളത്. CHC പാറ്റേണിൽ നിലവിൽ ഒഴിവുള്ള തസ്തികകൾ അടിയന്തരമായി നികത്തും. സ്റ്റാഫ് പാറ്റേൺ പുതുക്കുന്നതിനുള്ള നിർദ്ദേശം സർക്കാരിന്റെ പരിഗണനയിലാണ്. ബ്ലോക്ക് സാമൂഹികാരോഗ്യ കേന്ദ്രം ആക്കുന്ന കാര്യവും സർക്കാരിന്റെ പരിഗണനയിലാണ്. എംഎൽഎ ഫണ്ടിൽ നിന്നും ഐസൊലേഷൻ വാർഡ് നിർമ്മിക്കുന്നതിന് നിലവിൽ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

NIT യുടെ സാങ്കേതിക സഹായത്തോടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കി തദ്ദേശഭരണ എൻജിനീയറിങ് വിങ്ങിന്റെ നേതൃത്വത്തിൽ വിശദ പദ്ധതി രേഖ തയ്യാറാക്കി നബാർഡ് ധനസഹായത്തോടെ ആധുനിക സൗകര്യങ്ങളെല്ലാം ഒരുക്കുന്നതിനാണ് പദ്ധതി രൂപീകരിക്കുന്നത്. പദ്ധതി കാലതാമസം കൂടാതെ നടപ്പാക്കുന്നതിന് മുനിസിപ്പൽ ഭരണ നേതൃത്വത്തിനു കീഴിൽ നിരന്തര ശ്രദ്ധ ഉണ്ടാവും.

ആശുപത്രി വികസന സമിതി യോഗം ലിന്റോ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർമാൻ പി ടി ബാബു അധ്യക്ഷനായി. ഡോ. മോഹൻ സ്വാഗതം പറഞ്ഞു. ഡോ. സി കെ ഷാജി പദ്ധതി വിശദീകരിച്ചു. കൗൺസിലർമാരായ അശ്വതി സനൂജ്,വേണു കല്ലുരുട്ടി രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!