Kerala News

പ്രവാസികൾക്കുള്ള ക്ഷേമപെൻഷൻ വർദ്ധനവ് ഉടൻ നടപ്പിലാക്കണമെന്ന് പ്രവാസി ലീഗ് കോഴിക്കോട് ജില്ല പ്രസിഡണ്ട് കെ.എം.അഹമ്മദ്

പ്രവാസികൾക്ക് സർക്കാർ പ്രഖ്യാപിച്ച ക്ഷേമ വർദ്ധനവ് ഉടൻ നടപ്പിൽ വരുത്തുക ,മടങ്ങി പോവേണ്ട പ്രവാസികൾക്ക് വാക്സിനേഷൻ അടിയന്തിരമായി നൽകാനുള്ള നടപടികൾ എടുക്കുക ,വിദേശത്ത് നിലവിൽ മരണപ്പെട്ട പ്രവാസികളുടെ മൃതശരീരം നാട്ടിലെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കുന്ദമംഗലം പഞ്ചായത്ത് പ്രവാസി ലീഗ് കമ്മിറ്റി നടത്തിയ പ്രതിഷേധ സമരം പ്രവാസി ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് കെ.എം.അഹമ്മദ് ഉൽഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉമ്മർ ചേറ്റൂൽ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡണ്ട് ടി.എം.സി. അബൂബക്കർ ,ഫൈസൽ അരീപ്പുറം ,ഐ.മുഹമ്മദ് കോയ ,പി.അബു ഹാജി, കാദർ പിലാശ്ശേരി, ടി.വി.ഹമീദ് എന്നിവർ സംസാരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!