Kerala News

സംസ്ഥാനത്ത് ഇന്ന് മുതൽ പുതിയ നിയന്ത്രണം;ടി പി ആർ കുറക്കുക ലക്ഷ്യം

സംസ്ഥാനത്ത് ഇന്ന് മുതൽ പുതിയ നിയന്ത്രണം. 18 ന് മുകളിൽ ടിപിആർ ഉള്ള സ്ഥലങ്ങൾ ഇന്നുമുതൽ ട്രിപ്പിൾ ലോക്ക്ഡൗണാണ്. പന്ത്രണ്ടിനും പതിനെട്ടിനും ഇടയിലുള്ള സ്ഥലങ്ങളിൽ ലോക്ക്ഡൗണും, ആറിനും പന്ത്രണ്ടിനും ഇടയ്ക്കുള്ള സ്ഥലങ്ങളിൽ സെമി ലോക്ക്ഡൗണുമാണ്. ഉള്ള സ്ഥലങ്ങൾ ഇന്നുമുതൽ ട്രിപ്പിൾ ലോക്ക്ഡൗണാണ്. പന്ത്രണ്ടിനും പതിനെട്ടിനും ഇടയിലുള്ള സ്ഥലങ്ങളിൽ ലോക്ക്ഡൗണും, ആറിനും പന്ത്രണ്ടിനും ഇടയ്ക്കുള്ള സ്ഥലങ്ങളിൽ സെമി ലോക്ക്ഡൗണുമാണ്. പുതുക്കിയ ടെസ്റ്റ് പോസിറ്റിവിറ്റി മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തിലാവും ഇനിമുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക. മുൻ ആഴ്ച്ചകളേക്കാൾ കർശനമാണ് പുതിയ വ്യവസ്ഥകൾ.

24ന് മുകളിൽ ടിപിആർ ഉള്ള സ്ഥലങ്ങളിൽ മാത്രം ട്രിപ്പിൾ ലോക്ക്ഡൗൺ എന്നത് മാറ്റിയാണ് 18ന് മുകളിലുള്ള പ്രദേശങ്ങളിൽ ട്രിപ്പിൾലോക്ക്ഡൗൺ ഏർപ്പെടുത്തിയത്. നേരത്തെ ഇത് 30 ആയിരുന്നു. വ്യാപനം കുറയാത്ത പശ്ചാത്തലത്തിലാണ് കൂടുതൽ കടുപ്പിക്കുന്നത്. തിരുവനന്തപുരത്ത് 13 പഞ്ചായത്തുകളിൽ ട്രിപ്പിൾലോക്ക്ഡൗണും, 19 തദ്ദേശസ്ഥാപന പരിധികളിൽ ലോക്ക്ഡൗണുമാണ്. തിരുവനന്തപുരം നഗരമുൾപ്പടെ 34 പ്രദേശങ്ങൾ സെമി ലോക്ക്ഡൗണിലാണ്. എട്ട് ഇടത്ത് മാത്രമാണ് ഇളവുകളുള്ളത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!