Kerala News

കൊച്ചി മെട്രോ നാളെ വീണ്ടും ഓടി തുടങ്ങുന്നു;രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെ സർവീസ്

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 53 ദിവസം നിർത്തിയിട്ട കൊച്ചി മെട്രോ നാളെ വീണ്ടും സർവീസ് തുടങ്ങുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെയായിരിക്കും സർവീസ്. തിരക്കേറിയ സമയത്ത് 10 മിനിറ്റ് ഇടവേളകളിലും തിരക്കു കുറവുള്ള സമയത്ത് 15 മിനിറ്റ് ഇടവേളകളിലുമായിരിക്കും സർവീസ്. യാത്രക്കാരുടെ എണ്ണത്തിലെ ഏറ്റക്കുറച്ചിൽ അനുസരിച്ച് മാറ്റമുണ്ടാകാം.കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​യി​രി​ക്കും പ്ര​വ​ർ​ത്ത​നം. 10 മു​ത​ൽ 15 മി​നി​ട്ട് വ​രെ​യു​ള്ള ഇ​ട​വേ​ള​ക​ളി​ലാ​ണ് സ​ർ​വീ​സ്. യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം കൂ​ടു​ന്ന​ത​നു​സ​രി​ച്ച് സ​മ​യം പു​ന​ക്ര​മീ​ക​രി​ക്കും. ലോ​ക്ഡൗ​ൺ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ച സാ​ഹി​ച​ര്യ​ത്തി​ൽ മെ​ട്രോ സ​ർ​വീ​സ് തു​ട​ങ്ങ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി പേ​ർ കെ​എം​ആ​ർ​എ​ലി​നെ സ​മീ​പി​ച്ചി​രു​ന്നു.

ദിവസവും രാവിലെ സർവീസ് തുടങ്ങും മുമ്പ് ഫോഗിങ് നടത്തുകയും സർവീസ് അവസാനിക്കുമ്പോൾ ട്രെയിനുകൾ വൃത്തിയാക്കുകയും ചെയ്യും.

യാത്രക്കാർക്ക് മാസ്ക് നിർബന്ധമാണ്. പരമാവധി കൊച്ചി വൺ സ്മാർട് കാർഡ് ഉപയോഗിക്കാൻ നിർദേശിച്ചിട്ടുണ്ട്. ഒന്നിടവിട്ട സീറ്റുകളിൽ മാത്രമായിരിക്കും ഇരിക്കാൻ അനുവദിക്കുകയെന്നും മെട്രോ അധികൃതർ അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!