സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. പവന് 35,000 രൂപയായാണ് കുറഞ്ഞത് . ഒരു ഗ്രാമിന് 4,375 രൂപയും ഒരു പവന് 35,000 രൂപയുമാണ് ഇന്നത്തെ വില.ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. ഒരു ഗ്രാമിന് 25 രൂപയും ഒരു പവന് 200 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഒരു ഗ്രാമിനു 4,400 രൂപയും ഒരു പവന് 35,200 രൂപയുമായിരുന്നു ഇന്നലെ വില. ഈ മാസം തുടക്കത്തിൽ ഗ്രാമിന് 4620 രൂപയോളമായിരുന്നു വില.
നാലുവർഷത്തിനിടെയുണ്ടായ ഏറ്റവുംവലിയ പ്രതിമാസ ഇടിവാണ് ആഗോള വിപണിയിൽ സ്വർണംനേരിട്ടത്. ഒരു ട്രോയ് ഔൺസിന്റെ വില 1,763.63 ഡോളറായാണ് കുറഞ്ഞത്. ഈ മാസംമാത്രം 7.5ശതമാനം തകർച്ച. ഭാവിയിൽ പലിശ വർധന വേണ്ടിവന്നേക്കുമെന്ന് യുഎസ് ഫെഡ് റിസർവിന്റെ അറിയിപ്പാണ് സ്വർണവിപണിയെ പിടിച്ചുലച്ചത്. ഡോളർ നേട്ടമുണ്ടാക്കുകയുംചെയ്‌തോടെ സ്വർണവിലയെ ബാധിച്ചു

