National News

കോവിഡ് കേസുകള്‍ കുറയുന്നു;24 മണിക്കൂറിനിടെ രാജ്യത്ത് 46,148 പേർക്ക് രോഗം

രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു. ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 46,148 പുതിയ കേസുകളാണ് . കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത പ്രതിദിന മരണ സംഖ്യ 979 ആണ്.

തുടര്‍ച്ചയായ 75 ദിവസങ്ങള്‍ക്കുശേഷമാണ് രാജ്യത്തെ പ്രതിദിന മരണ സംഖ്യ ആയിരത്തില്‍ താഴെയായിരിക്കുന്നത്. 2021 ഏപ്രില്‍ 13 നാണ് ഇതിനു മുമ്പ് ആയിരത്തില്‍ താഴെ (879) കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്

രാജ്യത്ത് ഇതുവരെ 3,02,79,331 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നിലവില്‍ 5,72,994 സജീവ കേസുകളാണ് രാജ്യത്തുളളത്. 3,96,730 പേര്‍ ഇതുവരെ കോവിഡ് ബാധിച്ച് മരണപ്പെട്ടു.

രോഗമുക്തി നിരക്ക് 97 ശതമാനത്തിലേക്ക് അടുക്കുകയാണ്. 96.80 ശതമാനമാണ് രോഗമുക്തി നിരക്ക്. അമേരിക്കയെ പിന്തള്ളങ്ങി ലോകത്ത് ഏറ്റവുമധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയ രാജ്യമായി ഇന്ത്യ മാറിയതായി കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെട്ടു. 32, 36,63,297 പേര്‍ക്കാണ് ഇതുവരെ വാക്‌സിന്‍ നല്‍കിയത്. അമേരിക്കയില്‍ ഇത് 32,33, 27,328 ആണെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!