National

രാജ്യത്തെ കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ്; സംതൃപ്തി അറിയിച്ച് പ്രധാനമന്ത്രി

രാജ്യത്തെ കൊവിഡ് വാക്‌സിനേഷനില്‍ സംതൃപ്തി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആറ് ദിവസത്തിനിടെ റെക്കോര്‍ഡ് വാക്‌സിനേഷന്‍ നടത്തി. ഇതേ സ്ഥിതി വരുംദിവസങ്ങളില്‍ നിലനിര്‍ത്തണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കൂടാതെ കൊവിഡ് പരിശോധനകള്‍ കുറയ്ക്കരുതെന്നും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

ജൂണ്‍ 21ന് പുതിയ വാക്‌സിന്‍ നയം പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ കഴിഞ്ഞ ആറ് ദിവസത്തിനിടെ 3.77 കോടി പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. ഒറ്റ ദിവസം 85 ലക്ഷത്തിലധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതാണ് ഏറ്റവും ഉയര്‍ന്ന കണക്ക്. മൂന്നു കോടിയിലധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയ മഹാരാഷ്ട്രയാണ് സംസ്ഥാനങ്ങളുടെ പട്ടികയില്‍ മുന്നിലുള്ളത്.

രാജ്യത്തെ 128 ജില്ലകളില്‍ 45 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ 50 ശതമാനത്തിന് പേര്‍ക്ക് വാക്‌സിന്‍ നല്‍കി. ഇതുവരെ അമ്പതിലധികം പേര്‍ക്ക് കണ്ടെത്തിയ ഡെല്‍റ്റ പ്ലസ് വകഭേദം കൂടുതല്‍ സംസ്ഥാനങ്ങളില്‍ പടരാതിരിക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കി.

കൊവിഡ് രണ്ടാം തരംഗം വിട്ടൊഴിയുന്ന അഞ്ഞൂറോളം ജില്ലകളില്‍ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെയാണ്. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കുപ്രകാരം അരലക്ഷത്തില്‍ താഴെയാണ് പ്രതിദിന രോഗികള്‍. കേരളം, കര്‍ണാടക, മഹാരാഷ്ട്ര ഒഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലും അരലക്ഷത്തില്‍ താഴെ രോഗികളാണ് ചികിത്സയിലുള്ളത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!