National News

വിവാഹേതര ബന്ധം ആരോപിച്ച്​ ആദിവാസി സ്​ത്രീയെ റോഡിലൂടെ നഗ്​നയാക്കി ​നടത്തിച്ചു;ആറു പേർ അറസ്റ്റിൽ

ബംഗാളിൽ വിവാഹേതര ബന്ധം ആരോപിച്ച്​ ആദിവാസി സ്​ത്രീയെ വീട്ടിൽനിന്ന്​ വലിച്ചിഴച്ച ശേഷം റോഡിലൂടെ നഗ്​നയാക്കി ​നടത്തിച്ച്​ ഗ്രാമവാസികൾ. വിവാഹേതര ബന്ധത്തിന്‍റെ ശിക്ഷയാണെന്ന്​ ആരോപിച്ചായിരുന്നു അതിക്രമം.
അലിപുർദോർ ജില്ലയിൽ കുമാരഗ്രാമത്തിൽ ജൂൺ ഒമ്പതിനാണ്​ കേസിന്​ ആസ്​പദമായ സംഭവം. അ​ക്രമത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ്​ സംഭവം പുറത്തറിയുന്നത്​.

ആറുമാസം മുമ്പ്​ ഭർത്താവിനെ ഉപേക്ഷിച്ച്​ യുവതി​ ഒറ്റക്കായിരുന്നു താമസിച്ചിരുന്നതെന്ന്​​ ഗ്രാമവാസികൾ പറയുന്നു. വിവാഹേതര ബന്ധത്തെ തുടർന്നാണ്​ ഇരുവരും പിരിഞ്ഞതെന്നും ഗ്രാമവാസികൾ പറയുന്നു. ബുധനാഴ്ച രാത്രി ഗ്രാമവാസികളിൽ കുറച്ചുപേർ സ്​ത്രീയുടെ വീട്ടിലെത്തുകയും വീടിന്​ പു​റത്തേക്ക്​ വലിച്ചിഴക്കുകയുമായിരുന്നു. തുടർന്ന്​ ക്രൂരമായി മർദ്ദിച്ച ശേഷം ഗ്രാമത്തിലെ റോഡിലൂടെ നഗ്​നയാക്കി നടത്തിച്ചു.

സംഭവത്തിന്​ ശേഷം സ്​ത്രീയെ കാൺമാനില്ലായിരുന്നു. വിഡിയോ ദൃശ്യങ്ങൾ പുറത്തുവരുന്നതുവരെ ആരും പൊലീസിൽ അറിയിക്കുകയും ചെയ്​തിരുന്നില്ല. തുടർന്ന്​ സ്​ത്ര​ീയെ അസമിലെ മാതാപിതാക്കളുടെ വീട്ടിൽനിന്ന്​ കണ്ടെത്തി. അവിടെനിന്ന്​ ഭർത്താവെത്തി വീട്ടിലേക്ക്​ കൊണ്ടുവരികയും ചെയ്​തു.

ഇരുവരെയും കൗൺസലിങ്ങിന്​ വിധേയമാക്കി. തുടർന്ന്​ സ്​ത്രീ ആക്രമണത്തിനെതിരെ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ ഉൾപ്പെട്ട 11 പ്രതികളിൽ ആറുപേരെ പൊലീസ്​ അറസ്റ്റ്​ ചെയ്​തു. കേസിൽ പ്രതികളായ അഞ്ചുപേർ ഒളിവിലാണ്​.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!