Kerala News

പൊതുപ്രവർത്തന രംഗത്തെ സ്ത്രീകളെ ഇത്തരം ഭീഷണികൾ കൊണ്ട് വീട്ടിലിരുത്തിക്കളയാമെന്ന് കരുതുന്നത് വ്യാമോഹം; കെ കെ രമ

സിപിഐഎം നേതാക്കള്‍ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍ രമ്യാഹരിദാസ് എംപിക്ക് പിന്തുണയുമായി കെ കെ രമ എംഎല്‍എ. രമ്യ ഹരിദാസിന് നേരെ സിപിഎം നേതാക്കളും പ്രവര്‍ത്തകരും നടത്തിയ കൊലവിളിക്കും ഭീഷണിക്കുമെതിരെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളുടെയും പ്രതിഷേധമുയരണമെന്ന് കെ കെ രമ ആവശ്യപ്പെട്ടു.ഒരു പാർലമെന്‍റ് അംഗത്തിന് നേരെ കാൽ വെട്ടിക്കളയുമെന്നൊക്കെ ഭീഷണി മുഴക്കാൻ ധൈര്യമുള്ള ഇത്തരം മനുഷ്യർ തങ്ങൾക്കൊപ്പം പ്രവർത്തിക്കുകയും പല കാര്യങ്ങൾക്ക് അടുത്തെത്തുകയും ചെയ്യുന്ന സ്ത്രീകളോട് എന്തുതരം സമീപനമാണ് കൈക്കൊള്ളുക എന്ന കാര്യത്തിൽ വലിയ ആശങ്കയുണ്ടെന്ന് രമ പറഞ്ഞു

കെ കെ രമയുടെ കുറിപ്പ്

ആലത്തൂർ മണ്ഡലത്തിലെ എംപിയായ രമ്യ ഹരിദാസിനു നേരെ സിപിഎം നേതാക്കളും പ്രവർത്തകരും നടത്തിയ കൊലവിളിക്കും ഭീഷണിക്കുമെതിരെ മുഴുവൻ ജനാധിപത്യ വിശ്വാസികളുടെയും പ്രതിഷേധമുയരണം. ഒരു പാർലമെന്‍റ് അംഗത്തിന് നേരെ കാൽ വെട്ടിക്കളയുമെന്നൊക്കെ ഭീഷണി മുഴക്കാൻ ധൈര്യമുള്ള ഇത്തരം മനുഷ്യർ തങ്ങൾക്കൊപ്പം പ്രവർത്തിക്കുകയും പല കാര്യങ്ങൾക്ക് അടുത്തെത്തുകയും ചെയ്യുന്ന സ്ത്രീകളോട് എന്തുതരം സമീപനമാണ് കൈക്കൊള്ളുക എന്ന കാര്യത്തിൽ വലിയ ആശങ്കയുണ്ട്.

രമ്യ ഹരിദാസ് അടക്കമുള്ള പൊതുപ്രവർത്തന രംഗത്തെ സ്ത്രീകളെ ഇത്തരം ഭീഷണികൾ കൊണ്ട് വീട്ടിലിരുത്തിക്കളയാമെന്ന് കരുതുന്നത് വ്യാമോഹമാണ്. രമ്യക്കുണ്ടായ അനുഭവത്തിൽ ശക്തമായി പ്രതിഷേധിക്കുന്നു. രമ്യ ഹരിദാസിനെ ഭീഷണിപ്പെടുത്തിയ മുഴുവൻ ആളുകളെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്നും അധികൃതരോട് ആവശ്യപ്പെടുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!