താമരശ്ശേരി: പരപ്പൻപൊയിൽ വാടിക്കൽ നെല്ലോട്ടുപൊയിൽ രതീഷിന്റെ വീടിനു പുറകു വശത്തെ കരിങ്കൽ ഭിത്തി തുടർച്ചയായുള്ള കനത്തമഴയിൽ ഇടിഞ്ഞുവീണു. വീടിന്റെ തറയോട് ചേർന്ന ഭിത്തി കഴിഞ്ഞ ദിവസം തകർന്ന നിലയിൽ വീട്ടുക്കാർ കാണുകയായിരുന്നു.
താമരശ്ശേരി തഹസിൽദാർ സി. മുഹമ്മദ് റഫീഖ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മൈമൂനാ ഹംസ എന്നിവർ
സംഭവ സ്ഥലം സന്ദർശിച്ചു. ഗ്രാമപ്പഞ്ചായത്ത് ഓവർസിയർ സ്ഥലത്തെത്തി നാശനഷ്ടം വിലയിരുത്തി.
നാലുമീറ്ററോളം ഉയരത്തിൽ കരിങ്കൽക്കെട്ട് നിർമിച്ച് അതിനുമുകളിലാണ് തറകെട്ടി വീടുനിർമിച്ചത്. ഈ കെട്ട് ഇടിഞ്ഞുവീണതോടെ വീടിന് പിറകുവശം അപകടാവസ്ഥയിലായി. പെട്ടെന്നുണ്ടായ സംഭവത്തെ തുടർന്ന് വിണ്ടുകീറി. അയൽവാസികളുടെ സഹായത്തോടെ രതീഷിനെയും കുടുംബത്തെയും മാറ്റി പാർപ്പിച്ചിട്ടുണ്ട്.