National News

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 84,332പുതിയ കോവിഡ് കേസുകൾ; 4,002 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 84,332 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഏഴുപത് ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. 1,21,311 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ കോവിഡ് മുക്തരായവരുടെ എണ്ണം 2,79,11,384 ആയി.കഴിഞ്ഞ 24 മണിക്കൂറിനിടെ 4,002 മരണംകൂടി സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ മരണസംഖ്യ 3,67,081 ആയി. രാജ്യത്ത് ഇതുവരെ 2,93,59,155 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 10,80,690 സജീവകേസുകളാണുള്ളത്. രാജ്യത്ത് ഇതുവരെ 24,96,00,304 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്.

15 ദിവസങ്ങള്‍ക്കു ശേഷം ഇതാദ്യമായാണ് പ്രതിദിന മരണസംഖ്യ നാലായിരം കടക്കുന്നത്. ജൂണ്‍ പത്തിന് 6,148 മരണമായിരുന്നു സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ ഇന്നലെ 2619 മരണം റിപ്പോര്‍ട്ട് ചെയ്തതാണ് മരണസംഖ്യ നാലായിരം കടക്കാന്‍ കാരണം.

പ്രതിദിന മരണസംഖ്യയില്‍ രണ്ടാം സ്ഥാനത്ത് തമിഴ്നാടും (378) മൂന്നാം സ്ഥാനത്ത് കേരളവും (173) നാലാം സ്ഥാനത്ത് കര്‍ണാടകവു (159)മാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!