National News

മമത ബാനര്‍ജിയെ വിവാഹം ചെയ്യാന്‍ സോഷ്യലിസം;ആശംസയുമായി കമ്യൂണിസവും ലെനിനിസവും

തമിഴ്‌നാട്ടിലെ സേലത്ത് ഞായറാഴ്ച നടക്കാനിരിക്കുന്നൊരു കല്യാണമാണ് ഇപ്പോൾ എല്ലാവരുടേയും ചര്‍ച്ചാ വിഷയം. കല്യാണത്തിന് കൗതുകമൊന്നുമില്ല എന്നാൽ . വിവാഹിതരാകുന്നവരുടെ പേരുകള്‍ക്ക് കൗതുകമുണ്ട് .

വരന്‍- സോഷ്യലിസം, വധു- മമതാ ബാനര്‍ജി.സേലത്തെ സിപിഐയുടെ ജില്ലാ സെക്രട്ടറി എ മോഹന്റെ മകനാണ് സോഷ്യലിസം. മോഹന്റെ മൂന്നാമത്തെ മകനാണ് സോഷ്യലിസം. മറ്റ് രണ്ട് മക്കളുടെ പേര് കമ്മ്യൂണിസം എന്നും ലെനിനിസം എന്നുമാണ്.

പീപ്പിള്‍ വെല്‍ഫെയര്‍ അസോസിയേഷന്റെ ഭാഗമായി മോഹന്‍ വീരാപ്പാണ്ടി മണ്ഡലത്തില്‍ നിന്നും മത്സരിച്ചിരുന്നു.

മോഹന്റെ കുടുംബം ഉറച്ച കമ്മ്യൂണിസ്റ്റ് അനുഭാവികളാണെങ്കില്‍ മരുമകള്‍ മമത ബാനര്‍ജിയുടെ കുടുംബം കോണ്‍ഗ്രസ് അനുഭാവികളാണ്. നേരത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകയായിരുന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് മകള്‍ക്ക് കോണ്‍ഗ്രസ് കുടുംബം മമത എന്ന് പേരിട്ടത്.മോഹന്റെ പേരക്കുട്ടിയുടെ പേര് മാര്‍ക്‌സിസം എന്നാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!