ഇന്ത്യയുടെ ചന്ദ്രയാന്‍ -2 പര്യവേക്ഷണ പേടകം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്ന് കുതിച്ചുയര്‍ന്നു. ഇന്ത്യന്‍ നിര്‍മിതമായ ചാന്ദ്ര പര്യവേക്ഷണ പേടകവും വഹിച്ചു വഹിച്ചാണ് റോക്കറ്റ് കുതിച്ചുയര്‍ന്നത്, ഞായറാഴ്ച വൈകീട്ട് 6 .43 നാണ് ഇരുപത് മണിക്കൂര്‍ നീണ്ട കൌണ്ട് ഡൌണ്‍ തുടങ്ങിയത്.
23 ദിവസങ്ങള്‍ ഭൂമിയുടെ ഭ്രമണ പഥത്തില്‍ ചന്ദ്രയാന്‍ ഭ്രമണം ചെയ്യും. ശേഷമാണ് ചന്ദ്രന്റെ ഭ്രമണ പഥത്തിലേക്ക് കുതിക്കുക. ഇത് 7 ദിവസമെടുക്കും. ചന്ദ്രന്റെ ഭ്രമണപഥത്തില്‍ 13 ദിവസം ചിലവഴിക്കും. വിക്ഷേപണത്തിന്റെ നാല്പത്തിമൂന്നാം ദിവസം, സെപ്തംബര്‍ 2നു ലാന്‍ഡര്‍ ചന്ദ്രന്റെ ഓര്‍ബിറ്ററില്‍ നിന്നും വേര്‍പെട്ട് ചന്ദ്രന്റെ ലോവര്‍ ഓര്‍ബിറ്റില്‍ എത്തിച്ചേരും. തുടര്‍ന്നുള്ള 5 ദിവസങ്ങളിലായിരിക്കും നിര്‍ണ്ണായക തീരുമാനം എടുക്കുക. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഭൂമിയില്‍ നിന്നും കാണാന്‍ സാധിക്കാത്ത പ്രതലമാണ് പരീക്ഷണങ്ങള്‍ക്കായി ഐ എസ് ആര് ഒ തിരഞ്ഞെടുത്തിരിക്കുന്നത്.