Trending

അറിയിപ്പുകൾ

പാരാ മെഡിക്കല്‍ സ്റ്റാഫ് താല്‍കാലിക നിയമനം

കടല്‍ സുരക്ഷയുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലക്ക് അനുവദിക്കപ്പെട്ട കാരുണ്യ മറൈന്‍ ആംബുലന്‍സില്‍ പാരാ മെഡിക്കല്‍ സ്റ്റാഫിനെ താത്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ജനറല്‍ നഴ്സിങ്ങ് കോഴ്സ് പാസ്സായ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ഇ- മെയില്‍ മുഖേന ജൂണ്‍ 14ന് വൈകീട്ട് അഞ്ചിനകം ലഭിക്കണം. ഫോണ്‍- 0495 2383780. ഇമെയില്‍ : ddfcalicut@gmail.com.

അന്യത്രസേവന വ്യവസ്ഥയില്‍ നിയമനം

ലൈഫ് മിഷനുകീഴില്‍ തിരുവനന്തപുരം ജില്ലയില്‍ ഒഴിവുളള ജില്ലാ മിഷന്‍ കോഡിനേറ്റര്‍ തസ്തികയിലേക്ക് സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വീസില്‍ ഗസറ്റഡ് ഓഫീസര്‍ തസ്തികയില്‍ ജോലി നോക്കുന്ന ജീവനക്കാരില്‍ നിന്നും അന്യത്രസേവന വ്യവസ്ഥയില്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂണ്‍ 14 ന് ഉച്ച മൂന്ന് മണിക്കകം തപാല്‍ മുഖേനയോ lifemissionkerala@gmail.com ഇ- മെയില്‍ മുഖേനയോ ലൈഫ് മിഷന്‍ സംസ്ഥാന ഓഫീസില്‍ ലഭിക്കണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അപേക്ഷയില്‍ മൊബൈല്‍ നമ്പര്‍, ഇ മെയില്‍ വിലാസം എന്നിവ രേഖപ്പെടുത്തണം. ഫോണ്‍- 0471 2335524.

ക്വട്ടേഷന്‍ സ്വീകരിക്കുന്ന സമയത്തില്‍ മാറ്റം

ഗവ. വനിതാ പോളിടെക്നിക്ക് കാമ്പസില്‍ പ്ലേഗ്രൗണ്ട് നിര്‍മ്മാണത്തിന് തടസ്സം നില്‍ക്കുന്ന തേക്ക്, പ്ലാവ്, ചീനി, പന, മട്ടി, പാല, ചാരവട്ട എന്നീ മരങ്ങള്‍ വില്‍പ്പന നടത്തുന്നതിനായുള്ള ക്വട്ടേഷന്‍ സ്വീകരിക്കുന്നതിനും കളിസ്ഥലം നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് നിന്നും ചെങ്കല്ലുകള്‍ മുറിച്ച് വില്‍പ്പന നടത്തുന്നതിനുളള ക്വട്ടേഷന്‍ സ്വീകരിക്കുന്നതിനുമുള്ള സമയത്തില്‍ മാറ്റം വരുത്തിയതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു. മരം വില്‍പ്പന ക്വട്ടേഷന്‍ ജൂണ്‍ 18ന് ഉച്ചക്ക് രണ്ട് മണി വരേയും ചെങ്കല്ല് വില്‍പ്പന ക്വട്ടേഷന്‍ ജൂണ്‍ 18 ന് ഉച്ചക്ക് മൂന്ന് മണി വരേയും സ്വീകരിക്കും. ഫോണ്‍ :0495 2370714.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!