കേന്ദ്രത്തിന്റെ സൗജന്യ കോവിഡ് വാക്സീന്‍ വിതരണത്തിന് മാര്‍ഗരേഖ പുറത്തിറക്കി. വരുമാനം മാനദണ്ഡമല്ല. ഓണ്‍ലൈന്‍ റജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കരുത്. ജനസംഖ്യയും രോഗവ്യാപനവും വാക്സിനേഷൻ പുരോഗതിയും അടിസ്ഥാനമാക്കിയാണു സംസ്ഥാനങ്ങള്‍ക്ക് വാക്സീന്‍ നല്‍കുകയെന്നും മാര്‍ഗനിര്‍ദേശത്തിൽ പറയുന്നു,
കേന്ദ്രം നൽകുന്ന ഡോസുകൾ പാഴാക്കിയാൽ അത് സംസ്ഥാനങ്ങൾക്ക് വാക്സീൻ അനുവദിക്കുന്നതിനെ വിപരീതമായി ബാധിക്കുമെന്നു മുന്നറിയിപ്പുണ്ട്. സംസ്ഥാനങ്ങൾ വാക്സീൻ ഫലപ്രദമായി ഉപയോഗിക്കുന്നില്ലെന്ന് നേരത്തേ റിപ്പോർട്ടുകൾ വന്ന പശ്ചാത്തലത്തിലാണിത്. കഴിഞ്ഞ മാസം 30 മുതൽ 37 ശതമാനം വരെ ഡോസുകൾ പാഴാക്കിയെന്ന ആരോപണം ജാർഖണ്ഡ്, ഛത്തിസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങൾക്കെതിരെ ഉയർന്നിരുന്നു.
ആരോഗ്യ പ്രവർത്തകർ, 45 വയസ്സിനു മുകളിൽ പ്രായമുള്ളവർ, രണ്ടാം ഡോസ് ലഭിക്കാത്തവർ, 18 വയസ്സിനു മുകളിൽ പ്രായമായവർ എന്നിങ്ങനെയാകും മുൻഗണന. സാമ്പത്തിക സ്ഥിതി നോക്കാതെ എല്ലാവർക്കും വാക്സീൻ സൗജന്യമായി നൽകുമെന്നും പണം നൽകി സ്വീകരിക്കാൻ തയാറായവർക്കു സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാമെന്നും മാർഗനിർദേശത്തിൽ വ്യക്തമാക്കി.
രാജ്യത്ത് 18 വയസ്സ് കഴിഞ്ഞ എല്ലാവർക്കും ഈ മാസം 21 മുതൽ സൗജന്യ കോവിഡ് വാക്സീൻ നൽകുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു, നിർമാതാക്കളിൽനിന്ന് 75% വാക്സീൻ (25% സംസ്ഥാന ക്വോട്ട ഉൾപ്പെടെ) കേന്ദ്രം വാങ്ങി സംസ്ഥാനങ്ങൾക്കു സൗജന്യമായി നൽകും. സ്വകാര്യ ആശുപത്രികൾക്ക് നേരിട്ടു വാക്സീൻ വാങ്ങി നൽകാമെന്ന നയത്തിൽ മാറ്റമില്ല. ഒരു ഡോസിന് 150 രൂപയേ സർവീസ് ചാർജ് ഈടാക്കാവൂ. വില എത്രയെന്ന് സംസ്ഥാനങ്ങൾ ഉറപ്പാക്കണം.

