Local News

ഇന്ധന വില വർധനവിനെതിരെ നിൽപ് സമരം

കോവിഡ് കാലത്തും ഇന്ധന വില തുടരെ വർധിപ്പിച്ചു ജനങ്ങളെ കൊള്ളയടിക്കുന്ന മോദി സർക്കാരിനെതിരെ ജനരോഷം ഉയരണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ ട്രഷറർ ഇ.പി. അൻവർ സാദത്ത് പറഞ്ഞു. ദുരിത കാലത്തും ജനങ്ങളെ കൊള്ളയടിക്കുന്ന മോഡി സർക്കാരിനെതിരെ വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ കുന്നമംഗലം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെട്രോൾ പമ്പുകൾക്ക് മുന്നിൽ നിൽപ്പ് സമരം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ച്‌ നടപ്പാക്കുന്നതിൽ പരാജയപ്പെട്ട കേന്ദ്ര സർക്കാർ കോർപ്പറേറ്റുകളുടെ ലാഭം മാത്രമാണ് ലക്ഷ്യം വെക്കുന്നതെന്നും, പെട്രോളിയം ഉത്പന്നങ്ങൾക്ക് വില നിശ്ചയിക്കാനുള്ള അധികാരം കോർപറേറ്റുകൾക്ക് തീരെഴുതാനുള്ള തീരുമാനം അഴിമതി നിറഞ്ഞതാണെന്നും അൻവർ സാദത്ത് അഭിപ്രായപ്പെട്ടു. പെട്രോളും ഡീസലും ജി.എസ്‌.ടി. യിൽ ഉൾപ്പെടുത്തി നികുതി കുറക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

കുന്നമംഗലം മണ്ഡലത്തിലെ കുന്നമംഗലം, ചാത്തമംഗലം, മാവൂർ, പെരുവയൽ, ഒളവണ്ണ തുടങ്ങിയ പഞ്ചായത്തുകളിലെ പെട്രോൾ പമ്പുകൾക്ക് മുന്നിലും നിൽപ്പ് സമരം സംഘടിപ്പിച്ചു.

മണ്ഡലം പ്രസിഡന്റ് സിറാജുദ്ധീൻ ഇബ്‌നു ഹംസ, വൈസ് പ്രസിഡന്റ് അൻഷാദ് മണക്കടവ്, ട്രഷറർ ടി.പി. ഷാഹുൽ ഹമീദ്, ഫ്രറ്റേണിറ്റി മൂവ്മെന്റ് മണ്ഡലം കൺവീനർ മുസ്‌ലിഹ് പെരിങ്ങോളം, ടീം വെൽഫെയർ മണ്ഡലം ക്യാപ്റ്റൻ ഇ.പി. ഉമർ, സി. അബ്ദുറഹ്മാൻ, സമദ് നെല്ലിക്കോട്ട്, അഷ്‌റഫ് വെള്ളിപറമ്പ്, കെ.എം. ഷമീർ, നാസർ മണക്കടവ്, ഇ.സി. അബ്ദുറസ്സാക്ക്, ഹസീബ് വെള്ളലശ്ശേരി, എ.പി. കരീം, റോഷൻ, മജീദ് പി.പി, സാദിഖ്, സുബൈർ, മുഹമ്മദ് റൻതീസ് തുടങ്ങിയവർ വിവിധയിടങ്ങളിൽ നേതൃത്വം നൽകി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!