Kerala News

സി.കെ ജാനുവിന് കെ സുരേന്ദ്രന്‍ പത്ത് ലക്ഷം കൈമാറി; ഫോണ്‍ സംഭാഷണം പുറത്ത്

സംസ്ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും എന്‍.ഡി.എയുടെ ഭാഗമാവുന്നതിനുമായി 10 ലക്ഷം രൂപ സി.കെ ജാനുവിന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നല്‍കിയെന്ന് വെളിപ്പെടുത്തല്‍.
എന്‍ഡിഎയില്‍ മടങ്ങിയെത്തുന്നതിന് കെ സുരേന്ദ്രന്‍ സികെ ജാനുവിന് പത്തുലക്ഷം രൂപ കൈമാറിയെന്ന ശബ്ദരേഖ പുറത്ത്. കെപിജെഎസ് ട്രഷറര്‍ പ്രസീതയുമായി കെ സുരേന്ദ്രന്‍ നടത്തുന്ന ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്.പണം കൈമാറിയത് തിരുവനന്തപുരത്തുവച്ചാണെന്ന് പ്രസീത പറയുന്നതായി ശബ്ദരേഖയില്‍ വ്യക്തമാണ്‌

സികെ ജാനു എന്‍ഡിഎയില്‍ തിരികെ എത്താന്‍ പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടെന്നാണ് പ്രസീത സുരേന്ദ്രനോട് ഫോണില്‍ പറയുന്നത്. നേരത്തെ സിപിഎമ്മില്‍ പ്രവര്‍ത്തിച്ച സമയത്ത് ആരോടോ കാശ് വാങ്ങിയിട്ടുണ്ട്. അത് തിരികെ നല്‍കിയ ശേഷമെ എന്‍ഡിഎയിലേക്ക് തിരിച്ചുവരാന്‍ കഴിയും. 10 ലക്ഷം രൂപ കൈയില്‍ കിട്ടിയാല്‍ ബത്തേരിയില്‍ മത്സരിക്കാമെന്നും 7ാം തീയതിയിലെ അമിത് ഷായുടെ റാലിയില്‍ പങ്കെടുക്കാമെന്ന് സികെ ജാനു അറിയിച്ചതായും പ്രസീത സുരേന്ദ്രനോട് പറയുന്നു. എന്നാല്‍ ആറാം തീയതി തിരുവനന്തപുരത്ത് എത്തിയാല്‍ പണം തരാമെന്ന് സുരേന്ദ്രന്‍ പറയുന്നതാണ് ശബ്ദരേഖയിലുള്ളത്.

അതേസമയം പണം കൈപ്പറ്റിയെന്ന ആരോപണം സികെ ജാനു നിഷേധിച്ചു.പുറത്തുവന്ന ശബ്ദരേഖയെ കുറിച്ച് അറിയില്ലെന്നും പാര്‍ട്ടിയുടെ കാര്യങ്ങള്‍ പറയാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സികെ ജാനു പ്രതികരിച്ചു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!