Kerala

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായ പ്രവാഹം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായ പ്രവാഹം

മാവൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വ്യക്തികളും സംഘടനകളും വാക്സിൻ ചാലഞ്ചിൻ്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായധനം പി.ടി.എ റഹീം എം.എൽ.എക്കു കൈമാറി.

മാവൂർ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർമാരും ജീവനക്കാരും ഒരുമാസത്തെ വേതനമായ 8 ലക്ഷം രൂപയാണ് നൽകിയത്. കൂലിപ്പണിക്കാരനായ ഈന്തുംകണ്ടിമേത്തൽ രാഘവനും പേരമക്കളും ചേർന്ന് 5,010 രൂപയും നവരഞ്ജിനി സ്വാശ്രയ സംഘം 10,000 രൂപയും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ 40,000 രൂപയും എം.എൽ.എയെ ഏൽപ്പിച്ചു.

കോവിഡിൻ്റെ പ്രതിസന്ധി ഘട്ടത്തിലും നാടിന് കൈത്താങ്ങായി ഒപ്പം നിൽക്കാൻ വ്യക്തികളും സംഘടനകളും കാണിക്കുന്ന താല്പര്യം അഭിനന്ദനാർഹമാണെന്ന് എം.എൽ.എ അഭിപ്രായപ്പെട്ടു.

മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പുലപ്പാടി ഉമ്മർ, സഹകരണ ബാങ്ക് പ്രസിഡൻ്റ് മാവൂർ വിജയൻ, എം രാഘവൻ മാസ്റ്റർ, മാനൊടുകയിൽ അബ്ദുള്ള, ഇ.എൻ ദേവദാസൻ, എ.പി മോഹൻദാസ്, എൻ.പി നിഖിൽ, ഇ.എൻ പ്രേമനാഥൻ, എം മനോഹരൻ, പുതുക്കുടി സുരേഷ്, കെ വത്സരാജ് തുടങ്ങിയവർ സംബന്ധിച്ചു.

നവരഞ്ജിനി സ്വാശ്രയ സംഘം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക പി.ടി.എ റഹീം എം.എൽ.എക്ക് കൈമാറുന്നു

മാവൂർ സർവീസ് സഹകരണ ബേങ്ക് ഡയരക്ടർമാരും ജീവനക്കാരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള 8 ലക്ഷം രൂപ പി.ടി.എ റഹീം എം.എൽ.എക്ക് കൈമാറുന്നു

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേർസ് യൂണിയൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക പി.ടി.എ റഹീം എം.എൽ.എക്ക് കൈമാറുന്നു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!