National News

സംസ്ഥാനങ്ങൾക്ക് നൽകാൻ വാക്‌സിനില്ല, സ്വകാര്യ ആശുപത്രികൾക്ക് എങ്ങനെയാണ് ലഭിക്കുന്നത് ;വാക്സിന്‍ വിതരണത്തില്‍ കേന്ദ്രത്തിനെതിരെ ഡല്‍ഹി സര്‍ക്കാര്‍

വാക്സിന്‍ വിതരണത്തില്‍ കേന്ദ്രത്തിനെതിരെ ഡല്‍ഹി സര്‍ക്കാര്‍. സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ വാക്‌സിനില്ലെന്ന് പറയുമ്പോഴും സ്വകാര്യ ആശുപത്രികള്‍ക്ക് എങ്ങനെയാണ് വാക്‌സിന്‍ ലഭ്യമാവുന്നതെന്നാണ് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ചോദ്യം. 18- 44 വയസ്സ് പ്രായമുള്ളവര്‍ക്കുള്ള വാക്‌സിന്‍ ജൂണില്‍ മാത്രമേ ലഭിക്കൂവെന്നാണ് കേന്ദ്രം പറയുന്നത്. എന്നാല്‍, അത് ജൂണ്‍ പത്തിനു മുന്‍പ് ലഭിക്കില്ലെന്നാണ് മനസ്സിലാക്കുന്നതെന്നും മനീഷ് സിസോദിയ പറഞ്ഞു.

സംസ്ഥാനത്തെ 18- 44 വയസ്സ് പ്രായമുള്ള 92 ലക്ഷം ആളുകള്‍ക്ക് 1.84 കോടി ഡോസ് വാക്‌സിനാണ് ആവശ്യം. ഏപ്രിലില്‍ 4.5 ലക്ഷം ഡോസ് വാക്‌സിനും മെയ് മാസത്തില്‍ 3.67 ലക്ഷം ഡോസ് വാക്‌സിനുമാണ് ലഭിച്ചത്. 5.5 ലക്ഷം ഡോസ് വാക്‌സിന്‍ അടുത്ത മാസം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

18- 44 വയസ്സ് പ്രായമുള്ളവര്‍ക്കായി 8.17 ലക്ഷം ഡോസ് ഡല്‍ഹി സര്‍ക്കാര്‍ നേരിട്ട് വാക്‌സിന്‍ നിര്‍മാതാക്കളില്‍ നിന്ന് വാങ്ങിയിരുന്നു. ആഗോള വിപണിയില്‍ നിന്ന് ഒരു കോടി ഡോസ് വാക്‌സിന്‍ അടിയന്തരമായി വാങ്ങാനാണ് ഡല്‍ഹി സര്‍ക്കാരിന്‍റെ നീക്കം.

45 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കായി കേന്ദ്രത്തില്‍ നിന്ന് ഇതുവരെ 47.44 ലക്ഷം ഡോസ് വാക്‌സിനാണ് ഡല്‍ഹി സര്‍ക്കാരിന് ലഭിച്ചത്. ഇതില്‍ 44.76 ലക്ഷം ഡോസ് ഇതിനോടകം വിതരണം ചെയ്തെന്നും മനീഷ് സിസോദിയ അറിയിച്ചു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!