National News

ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ വാക്സിനേറ്റഡ് ജില്ലയാകാനുള്ള ലക്ഷ്യവുമായി ഉത്തർപ്രദേശിലെ ​ഗൗതംബുദ്ധ് ന​ഗർ

കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ വാക്സിനേറ്റഡ് ജില്ലയാകാനുള്ള ലക്ഷ്യവുമായി ഉത്തർപ്രദേശിലെ ​ഗൗതംബുദ്ധ് ന​ഗർ. ഈ ലക്ഷ്യം മുന്നിൽ കണ്ടാണ് കൊറോണക്കെതിരെയുള്ള പോരാട്ടം മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് ജില്ലയിലെ മുതിർന്ന ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. ആരോ​ഗ്യ ഭരണനിർവ്വഹണ രം​ഗത്തെ ഉദ്യോ​ഗസ്ഥരുമായും പൊലീസ് കമ്മീഷണർ അലോക് സിം​ഗുമായും നടത്തിയ വിർച്വൽ മീറ്റിം​ഗിലാണ് ജില്ലാ മജിസ്ട്രേറ്റ് ഈ സുഹാസ് എൽ വൈ ഈ ലക്ഷ്യത്തിന് വേണ്ടി ആഹ്വാനം ചെയ്തത്.

ജില്ലയിൽ സമ്പൂർണ്ണ വാക്സിനേഷൻ എന്ന ലക്ഷ്യം പ്രാവർത്തികമാക്കാൻ എല്ലാ ഉദ്യോ​ഗസ്ഥരും പ്രതിജ്ഞാബദ്ധരായി നിലകൊള്ളണമെന്നും
ജില്ലാ മജിസ്ട്രേറ്റ് സുഹാസ് എൽ വൈ ആവശ്യപ്പെട്ടതായി ജില്ലാ ഇൻഫോർമേഷൻ ഓഫീസർ രാകേഷ് ചൗഹാൻ മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിൽ പറഞ്ഞു. വാക്സിനേഷൻ വിഷയത്തിൽ ഉത്തർപ്രദേശിൽ രണ്ടാം സ്ഥാനമാണ് ​ഗൗതംബുദ്ധ് ​​ന​ഗറിനുള്ളത്. ഒന്നാണ് ലക്നൗ ആണ്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!