Entertainment

, ഈ കാട്ടികൂട്ടുന്ന അക്കപോരുകള്‍ ഒന്നും അയ്യാളെ ബാധിക്കില്ല. കാരണം അയ്യാളുടെ പേര് പൃഥ്വിരാജ് എന്നാണ്..;പിന്തുണച്ച് ശരത് അപ്പാനി

നടന്‍ പൃഥ്വിരാജിനെതിരെ സംഘപരിവാര്‍ നിയന്ത്രണമുള്ള ജനം ചാനല്‍ നടത്തിയ വ്യക്തിഹത്യക്കെതിരെ അപ്പാനി ശരത്. മാധ്യമ സിന്‍ഡിക്കേറ്റിന്റെ അമ്പേറ്റ് വാങ്ങിയിട്ടും ഫേസ്ബുക് വെട്ടുക്കിളികൂട്ടത്തിന്റെ കൊത്തേറ്റുവാങ്ങിയിട്ടും നെഞ്ചും വിരിച്ചു നട്ടെല്ല് നിവര്‍ത്തി മുന്നോട്ട് നടന്ന മനുഷ്യനാണ് അത്. അയ്യാളെയാണ് നിങ്ങള്‍ കത്താത്ത ശൂ ശബ്ദമുള്ള ഓലപ്പടക്കം കാണിച്ചു പിപ്പിരി കാട്ടുന്നതെന്ന് അപ്പാനി ശരത് ഫേസ്ബുക്കില്‍ കുറിച്ചു

അപ്പാനി ശരതിന്റെ ഫേസ്ബുക്ക് പോസ്റ്റ്

നിലപാടുകളില്‍ വെള്ളം ചേര്‍ക്കാത്ത മനുഷ്യര്‍.. നമുക്ക് ചുറ്റിലും വളരെ കുറവാണ് അങ്ങനെ ഉള്ളവര്‍. കൃത്യമായ കാഴ്ചപ്പാട്, രാഷ്ട്രീയം, അഭിപ്രായം എല്ലാം വ്യക്തമായി കൃത്യമായി പറയാന്‍ കുറച്ച് ഉറപ്പ് വേണം. നല്ല ഒറിജിനല്‍ TMT നട്ടെല്ല് വേണം.

മാധ്യമ സിന്‍ഡിക്കേറ്റിന്റെ അമ്പേറ്റ് വാങ്ങിയിട്ടും ഫേസ്ബുക് വെട്ടുക്കിളികൂട്ടത്തിന്റെ കൊത്തേറ്റുവാങ്ങിയിട്ടും നെഞ്ചും വിരിച്ചു നട്ടെല്ല് നിവര്‍ത്തി മുന്നോട്ട് നടന്ന മനുഷ്യനാണ് അത്. അയ്യാളെയാണ് നിങ്ങള്‍ കത്താത്ത ശൂ ശബ്ദമുള്ള ഓലപ്പടക്കം കാണിച്ചു പിപ്പിരി കാട്ടുന്നത്.

നിങ്ങള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ മതി അയാള്‍ എന്നത്തേയും പോലെ രാവിലെ എഴുന്നേല്‍ക്കും കുളിക്കും പല്ല് തേക്കും സിനിമ കാണും ഫാമിലിയുമായി ചിലവഴിക്കും.. എന്നത്തേയും പോലെ അയാള്‍ സ്വസ്ഥമായി ശങ്കയില്ലാതെ ജീവിക്കും. ഇതൊന്നും, ഈ കാട്ടികൂട്ടുന്ന അക്കപോരുകള്‍ ഒന്നും അയ്യാളെ ബാധിക്കില്ല. കാരണം അയ്യാളുടെ പേര് പൃഥ്വിരാജ് എന്നാണ്.. സുകുമാരന്‍ മല്ലികാ മകന്‍ പൃഥ്വിരാജ്.

NB: നാട്ടുകാര്‍ പൂജ്യം തന്നു മൂലക്കിരുത്തിയില്ലേ ഇനി എങ്കിലും വിഷവായും വച്ചു ചുമ്മാതിരുന്നൂടെ??? ഇഷ്ടല്ല്യാ??

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Entertainment

മീ ടൂ ആരോപണങ്ങളില്‍ പ്രതികരണവുമായി നടൻ അലന്‍സിയര്‍

മീ ടൂ ആരോപണങ്ങളില്‍ പ്രതികരണവുമായി നടൻ അലന്‍സിയര്‍ രംഗത്തെത്തി. ഏറെ കാലങ്ങൾക്കു ശേഷമാണു നടൻ വിശദീകരണം നൽകുന്നത്. പരാതി നൽകിയ ഗീതാ ഗോപിനാഥിനോട് തനിക്ക് ഒരു പരാതിയുമില്ലെന്നും,
Entertainment

ചാലിയാറിന്റെ തീരത്ത് ഒഴുകുന്ന കടൽ കൊട്ടാരം

കോഴിക്കോട്: മലബാർ ടൂറിസത്തിന് ശുഭവാർത്തയുമായി ക്വീൻ ഓഫ് ചാലിയാർ , തിരക്കേറിയ ജീവിത നിമിഷങ്ങൾക്കിടയിൽ അല്പസമയം ആനന്ദമാക്കാൻ ഒരുങ്ങി കഴിഞ്ഞു ആഡംബര ബോട്ടുകൾ, നേരത്തെ ജലയാത്രയ്ക്കായി ആലപ്പുഴ
error: Protected Content !!