Kerala News

ലക്ഷദ്വീപ്​ അഡ്​മിനിസ്​ട്രേറ്റീവ് ഓഫിസിന് മുൻപിൽ പ്രതിഷേധവുമായി കോൺഗ്രസ് എം.പിമാർ

ലക്ഷദ്വീപി​െൻറ പാരമ്പര്യവും പൗരാവകാശവും ഹനിക്കുന്ന സംഘപരിവാർ അധിനിവേശം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്​ കോൺഗ്രസ്​ എം.പിമാരായ ഹൈബി ഈഡനും ടി.എൻ പ്രതാപനും ആവശ്യപ്പെട്ടു. കൊച്ചിയി​ലെ ലക്ഷദ്വീപ്​ അഡ്​മിനിസ്​ട്രേറ്റീവ് ഓഫിസിന്​ മുമ്പിലായിരുന്നു എം.പിമാരുടെ പ്രതിഷേധം. ആർ.എസ്.എസ് ഏജൻറായയ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഘോട പട്ടേലിനെ തിരിച്ചുവിളിക്കണമെന്ന്​ എം.പിമാർ ആവ​ശ്യപ്പെട്ടു.
ഇന്നലെ യൂത്ത്​ കോൺഗ്രസ്​ പ്ര​വ​ർ​ത്ത​ക​ർ അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ഓ​ഫി​സി​ന് മു​ന്നി​ൽ ന​ട​ത്തി​യ സ​മ​രം നടത്തിയിരുന്നു. ല​ക്ഷ​ദ്വീ​പ് നി​വാ​സി​ക​ളു​ടെ സം​സ്കാ​ര​ത്തി​നു​മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ പ്ര​ഫു​ൽ ഖോ​ദ പ​ട്ടേ​ൽ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന് ഹൈ​ബി ഈ​ഡ​ൻ ഉദ്​ഘാടനം നിർവഹിച്ച്​ പ്രതികരിച്ചിരുന്നു.

കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് രണ്ടുമണിക്കൂറോളം പ്രതിഷേധവുമായി എം.പിമാർ നിലയുറപ്പിച്ചു. ജമ്മുകശ്​മീരിനെ തകർത്തതുപോലെയാണ്​ സംഘ്​പരിവാർ ലക്ഷദ്വീപിനെ തകർക്കുന്നതെന്ന്​ ടി.എൻ പ്രതാപൻ എം.പി മാധ്യമങ്ങളോട്​ ​പ്രതികരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!