Kerala News

പാലക്കാട് ഡിസിസി അധ്യക്ഷ സ്ഥാനം രാജി വെച്ച് വികെ ശ്രീകണ്ഠന്‍ എംപി

പാലക്കാട് ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവെച്ച് വികെ ശ്രീകണ്ഠന്‍ എംപി. എംപി എന്ന നിലയിലുള്ള ഭാരിച്ച ചുമതല നിർവഹിക്കാനുള്ളതു കൊണ്ടാണ് രാജിയെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും രാജിക്കത്ത് അയച്ചു.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം മുതല്‍ ഡിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും മാറാന്‍ പല തവണ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ നിര്‍ണായകമാണെന്നും പുനസംഘടന വരുന്നതു വരെ കാത്തിരിക്കണമെന്നുമാണ് നേതൃത്വത്തില്‍ നിന്നു ലഭിച്ച പ്രതികരണം. എന്നാല്‍ പുനസംഘടന പലകാരണങ്ങള്‍ കൊണ്ട് നീണ്ടു പോവുകയാണെന്നും എംപി എന്ന നിലയില്‍ ഭാരിച്ച ഉത്തരവാദിത്തം തനിക്ക് നിറവേറ്റാനുണ്ടെന്നും വികെ ശ്രീകണ്ഠന്റെ രാജിക്കത്തില്‍ പറയുന്നു. ഇന്നു തന്നെ രാജിക്കത്ത് സ്വീകരിക്കണമെന്നും രാജിക്കത്തില്‍ പറയുന്നു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു തിരിച്ചടിയുണ്ടായപ്പോള്‍ ശ്രീകണ്ഠന്‍ രാജിവയ്ക്കണമെന്ന് ഡിസിസി വൈസ് പ്രസിഡന്റ് സുമേഷ് അച്ചുതന്‍ ആവശ്യപ്പെട്ടിരുന്നു. സുമേഷ് അച്ചുതന്‍ ഇക്കുറി നിയമസഭാ തിരഞ്ഞെടുപ്പില്‍ ചിറ്റൂര്‍ മണ്ഡലത്തില്‍ മത്സരിച്ചു പരാജയപ്പെട്ടു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!