Kerala News

പാലാരിവട്ടം അഴിമതികേസ് :പ്രതികൾക്കെതിരെ പ്രോസിക്യൂഷൻ അനുമതി തേടി വിജിലൻസ്

പാലാരിവട്ടം മേൽപ്പാലം അഴിമതികേസിൽ പ്രതികൾക്കെതിരെ വിജിലൻസ് പ്രോസിക്യൂഷൻ അനുമതി തേടി. അനുമതി ലഭിച്ചാലുടൻ കുറ്റപത്രം നൽകുമെന്നാണ് വിജിലസ് അറിയിക്കുന്നത്. ഗൂഢാലോചന, അഴിമതി, വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യൽ എന്നിങ്ങനെയാണ് കുറ്റങ്ങൾ ചുമത്തുക.മുൻമന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് ഉൾപ്പെടെയുള്ളവരാണ് കേസിലെ പ്രതികൾ.

2016 ഒക്ടോബർ 16നാണ് 640 മീറ്റർ നീളമുള്ള പാലാരിവട്ടം ഫ്ലൈ ഓവർ ഉദ്ഘാടനം ചെയ്യുന്നത്. എന്നാൽ പാലത്തിൽ ​ഗുരുതര പ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് മെയ് 1, 2019 ൽ പാലം അടച്ചു. 2020 ൽ പാലാരിവട്ടം പാലം അഴിമതിയിൽ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിന് പങ്കുണ്ടെന്ന് കണ്ടെത്തി. പാലാരിവട്ടം പാലം പൊളിച്ച് കളയാൻ സുപ്രിംകോടതി ഉത്തരവിട്ടു. സെപ്റ്റംബർ 28 2020 ൽ പാലം പൊളിച്ചു. പിന്നീട് പുതുക്കി പണിത പാലം മാർച്ച് 7 2021 ൽ ​ഗതാ​ഗതത്തിനായി തുറന്നു നൽകി. അതിനിടെ പാലം അഴിമതിയുമായി ബന്ധപ്പെട്ട് ഇബ്രാഹിം കുഞ്ഞ് അറസ്റ്റിലാവുകയും ചെയ്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!