Kerala News

എം എൽ എ മാരുടെ സത്യപ്രതിജ്ഞ ചടങ്ങ് അവസാനിച്ചു;സഭ പിരിഞ്ഞു

പതിനഞ്ചാം കേരള നിയമസഭ സമ്മേളനം ഇന്നത്തേക്ക് പിരിഞ്ഞു സത്യപ്രതിജ്ഞാ ചടങ്ങുകൾ അവസാനിച്ചു. പ്രോടെം സ്പീക്കർ പി ടി എ റഹീമിന് മുൻപാകെയാണ് സത്യപ്രതിക്ജ്ഞ ചടങ്ങ് നടന്നത്. 140 അംഗങ്ങളുള്ള നിയമസഭയില്‍ 136 പേരാണ് സത്യപ്രതിജ്ഞ ചെയ്തത്. രാവിലെ ഒമ്പത് മണി മുതല്‍ പ്രാടെം സ്പീക്കര്‍ പി.ടി.എ. റഹീമിനു മുമ്പാകെ അക്ഷരമാലാക്രമത്തിലാണ് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തത്. ആദ്യം വള്ളിക്കുന്ന് എം.എല്‍.എ അബ്ദുള്‍ ഹമീദാണ് സത്യപ്രതിജ്ഞ ചെയ്തത് സേവ്യര്‍ ചിറ്റിലപ്പള്ളിയാണ് ഏറ്റവും ഒടുവില്‍ സത്യവാചകം ചൊല്ലിയത്‌. കെ.ബാബു, എം വിന്‍സെന്റ്, വി അബ്ദുറഹ്മാന്‍ എന്നീ അംഗങ്ങള്‍ സഭയിലെത്തിയില്ല.  ഡോക്ടറുടെ നിര്‍ദേശ പ്രകാരം വിശ്രമത്തിലാണ് മന്ത്രികൂടിയായ വി.അബ്ദുറഹ്മാന്‍.  

15ാം കേരള നിയമസഭയുടെ ആദ്യസമ്മേളനത്തില്‍ ടിപി ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ചാണ് കെകെ രമ എംഎല്‍എ എത്തിയത്.സഗൗരവമാണ് കെ കെ രമ സത്യപ്രതിജ്ഞ ചെയ്തത്.നിയമസഭയില്‍ സ്വതന്ത്ര ബ്ലോക്കായി ഇരിക്കുമെന്നും ഏറ്റവും ശക്തമായ ക്രിയാത്മകമായ പ്രതിപക്ഷമായി നിലകൊള്ളുമെന്നും കെ. കെ രമ സത്യപ്രതിജ്ഞയ്ക്ക് മുമ്പായി പറഞ്ഞിരുന്നു.

സഭയിൽ 79 പേർ സഗൗരവവും,44 എം എൽ എ മാർ ദൈവനാമത്തിലും,13 പേർ അല്ലാഹുവിന്റെ നാമത്തിലും എന്നിങ്ങനെയാണ് സത്യപ്രതിജ്ഞ ചെയ്തത്.ഇന്ന് 12 മണിക്കാണ് സാഭ പിരിഞ്ഞത്.28ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപനം അവതരിപ്പിക്കും. അക്ഷരമാലാ ക്രമത്തിലായിരുന്നു സത്യപ്രതിജ്ഞ. നാളെയാണ് സ്പീക്കർ തെരഞ്ഞെടുപ്പ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!