കേരളാ കോണ്‍ഗ്രസ്സ് (എം) മന്ത്രിയായി ലഭിച്ച പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായ റോഷി അഗസ്റ്റിനെ എല്‍ഡിഎഫ് മന്ത്രിസഭയില്‍ തെരഞ്ഞെടുത്തു.
ചീഫ് വിപ്പായി ഡെപ്യൂട്ടി ലീഡറായ ഡോ.എന്‍.ജയരാജിനെയും തീരുമാനിച്ചു. ഇത് സംബന്ധിച്ച് പാര്‍ട്ടിയുടെ കത്ത് ചെയര്മാന് ജോസ് കെ.മാണി മുഖ്യമന്ത്രിയ്ക്കും, ഇടതുമുന്നണി കണ്‍വീനര്‍ക്കും കൈമാറി.
പാർട്ടി തീരുമാനം അറിയിച്ച് ചെയർമാൻ ജോസ് കെ. മാണി മുഖ്യമന്ത്രിക്ക് കത്ത് നൽകി. രണ്ട് മന്ത്രിസ്ഥാനത്തിന് വേണ്ടി എൽഡിഎഫിൽ കേരളാ കോൺഗ്രസ്-എം ആദ്യാവസാനം നിലപാടെടുത്തിരുന്നെങ്കിലും സിപിഎം വഴങ്ങിയിരുന്നില്ല.
ഇടുക്കി എം.എല്‍.എ ആയ റോഷി അഗസ്റ്റിന് അഞ്ചാം തവണയാണ് തുടര്‍ച്ചയായി നിയമസഭയില്‍ എത്തുന്നത്. കാഞ്ഞിരപ്പള്ളി എം.എല്‍.എ ആയ ഡോ.എന്‍. ജയരാജ് നാലാം തവണയാണ് തുടര്‍ച്ചയായി നിയമസഭയില്‍ എത്തുന്നത്.

