National News

പുതുതായി മൂന്ന് ലക്ഷത്തിലധികം കോവിഡ് കേസുകൾ 4077 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരകീരിച്ചത്. 3,11,170 പേര്‍ക്കാണ് രോഗബാധ. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 2,46,84,077 ആയി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

24 മണിക്കൂറിനിടെ൦ 4077 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 2,66,207 ആയി ഉയര്‍ന്നു. 3,53,299 പേര്‍ രോഗമുക്തരായതോടെ നിലവില്‍ ചികിത്സയിലുള്ളവര്‍ 36,73,802 പേരാണ്. രാജ്യത്ത് ഇതുവരെ 2,04,32,898 പേര്‍ രോഗമുക്തരായി.

മെയ് 14 വരെയുള്ള ഐസിഎംആര്‍ കണക്കനുസരിച്ച് രാജ്യത്താകെ 31,30,17,193 സാംപിളുകളാണ് കോവിഡ് ടെസ്റ്റ് നടത്തിയത്. ഇതില്‍ 16,93,093 പരിശോധനകള്‍ ഇന്നലെയാണ് നടന്നത്. രാജ്യത്താകെ ഇതുവരെ 18,04,57,579 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

മഹാരാഷ്ട്രയില്‍ ഇന്നലെ 33,848 പേര്‍ക്കാണ് പുതിയതായി രോഗം കണ്ടെത്തിയത്. രോഗികളേക്കാള്‍ രോഗ മുക്തരുടെ എണ്ണം ഇന്നും അര ലക്ഷത്തിന് മുകളിലാണ്. 59,073 പേര്‍ക്കാണ് ഇന്ന് രോഗം ഭേദമായത്. 960 പേരാണ് ഇന്ന് സംസ്ഥാനത്ത് മരിച്ചത്. ഇതോടെ ആകെ കേസുകളുടെ എണ്ണം 53,44,063. ആകെ രോഗ മുക്തി 47,67.053. ഇതുവരെയായി മഹാമാരി കവര്‍ന്നത് 80,512 ജീവനുകള്‍. സംസ്ഥാനത്ത് നിലവില്‍ 4,94,032 പേര്‍ ചികിത്സയില്‍.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!