Local News

കോഴിക്കോട് ജില്ലയിൽ കോവിഡിന് പുറമെ ഡെങ്കിപ്പനിയും പടരുന്നു

കോഴിക്കോട് ജില്ലയില്‍ കൊവിഡിന് പുറമെ ഡെങ്കിപ്പനിയും പടരുന്നു. ഈമാസം 37 പേരില്‍ രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ എലിപ്പനി കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

മണിയൂര്‍ മേഖലയിലാണ് ഡെങ്കിപ്പനി പടരുന്നത്. ഇവിടെ ഇതിനകം 33 പേരില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ചോറോടും ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചോറോട് 11 പേരിലാണ് ഇതിനകം രോഗം സ്ഥിരീകരിച്ചത്. കുറ്റ്യാടിയില്‍ കഴിഞ്ഞ മാസം ഒരു ഡെങ്കിപ്പനി മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊവിഡ് പോസറ്റിവിറ്റി നിരക്ക് കൂടുതല്‍ ഉള്ള ജില്ലയാണ് കോഴിക്കോട്. ഈ സാഹചര്യത്തില്‍ ഡെങ്കിപ്പനി പോലുള്ള രോഗങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!