ഇന്ധനവില ഇന്നും വർധിപ്പിച്ചു. ഡീസലിന് 35 പൈസയും പെട്രോളിന് 29 പൈസയുമാണ് വർധിപ്പിച്ചത്.
പെട്രോൾ വില തിരുവനന്തപുരത്ത് ഇന്ന് 94 രൂപ 32 പൈസയും, കൊച്ചിയിൽ 92 രൂപ 54 പൈസയുമാണ്. ഡീസൽ വില തിരുവനന്തപുരത്ത് 89 രൂപ 18 പൈസയും കൊച്ചിയിൽ 87 രൂപ 52 പൈസയുമാണ്.
മെയ് 4ന് ശേഷം ഇത് എട്ടാം തവണയാണ് ഇന്ധനവില വർധിപ്പിക്കുന്നത്.

